സിറിയ: രാസായുധം പ്രയോഗിച്ചത് അസദും സഹോദരനും
ദമസ്‌കസ്: സിറിയയില്‍ രാസായുധം പ്രയോഗിച്ചതില്‍ പ്രസിഡന്റ് ബശര്‍ അല്‍ അസദിന് പങ്കെന്ന് രാജ്യാന്തര അന്വേഷണ സംഘം. സിറിയന്‍ ആഭ്യന്തര യുദ്ധത്തില്‍ സ്വന്തം ജനങ്ങള്‍ക്കെതിരേ പ്രസിഡന്റ് തന്നെ മാരക രാസായുധം പ്രയോഗിച്ചെന്ന ഗൗരവകരമായ കാര്യമാണ് അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്. ആദ്യമാണ് അസദിനെതിരേ ഇത്തരത്തില്‍ ഒരു റിപ്പോര്‍ട്ട് പുറത്തുവരുന്നത്.
യു.എന്നും ഒ.പി.സി.ഡബ്ലിയു(ഓര്‍ഗനൈസേഷന്‍ ഫോര്‍ ദ പ്രൊഹിബിഷന്‍ ഓഫ് കെമിക്കല്‍ വെപണ്‍സ്)വും സംയുക്തമായാണ് ഇതേക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തിയത്. ഇതുവരെയും സൈനിക യൂനിറ്റ് ജനങ്ങള്‍ക്കു നേരെ രാസായുധം പ്രയോഗിച്ചെന്നായിരുന്നു കരുതിയിരുന്നത്. ഇതുമായി ബന്ധപ്പെട്ട് സൈനിക മേധാവികളോ, ഉദ്യോഗസ്ഥരോ ഉള്‍പ്പെട്ടെന്ന് പരാമര്‍ശിക്കപ്പെട്ടിരുന്നില്ല.
അസദും ഇളയസഹോദരന്‍ മഹറും രാസായുധ പ്രയോഗത്തിന് നേതൃത്വം നല്‍കിയെന്ന ഗുരുതരമായ വസ്തുതയും റിപ്പോര്‍ട്ടിലുണ്ട്. 2014-2015 കാലഘട്ടത്തിലായിരുന്നു സിറിയയില്‍ വിമതര്‍ക്കു നേരെ സൈന്യം രാസായുധ പ്രയോഗം നടത്തിയത്.
അതേസമയം അന്വേഷ റിപ്പോര്‍ട്ട് അടിസ്ഥാനരഹിതമാണെന്ന് സിറിയന്‍ സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ പ്രതികരിച്ചു. രാസായുധ വിദഗ്ധരായ മൂന്നു പേര്‍ ഉള്‍പ്പെട്ട സ്വതന്ത്ര പാനലാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."