മലയാള തിളക്കത്തിലൂടെ കുട്ടികളെ മിടുക്കരാക്കാന്‍ എസ്.എസ്.എ
മേപ്പാടി: പൊതു വിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് എഴുത്തും വായനയും എളുപ്പമാക്കാന്‍ മലയാള തിളക്കം പദ്ധതി നടപ്പിലാക്കുന്നു. സര്‍വശിക്ഷാ അഭിയാന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഹൈസ്കൂള്‍ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് പോലും മലയാളം തെറ്റുകൂടാതെ എഴുതാനും വായിക്കാനും അറിയില്ലെന്ന കണ്ടെത്തലാണ് പദ്ധതി നടപ്പിലാക്കാന്‍ കാരണം. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മേപ്പാടി കോട്ടനാട് ഗവ. യു.പി സ്കൂളില്‍ നടക്കും. ഒരോ ക്ലാസുകളില്‍ നിന്നും പഠനത്തില്‍ ഏറ്റവും പിന്നാക്കം നില്ക്കുന്ന കുട്ടികളെ കണ്ടെത്തി പ്രത്യേക പരിശീലനം നല്‍കുന്നതാണ് പദ്ധതി. ഒരു സ്ക്കൂളില്‍ നിന്നും കുറഞ്ഞത് 20 കുട്ടികളെ തെരഞ്ഞെടുത്താണ് പദ്ധതി നടപ്പിലാക്കുക. രണ്ടു ദിവസം തുടര്‍ച്ചയായി ക്ലാസ് നടത്തും. രണ്ടാം ദിവസം രക്ഷിതാക്കള്‍ക്കും പരിശീലനം നല്‍കും. ഇതേമാതൃകയില്‍ ഇംഗ്ലീഷ് അറിയാത്ത കുട്ടികള്‍ക്ക് ഹലോ ഇംഗ്ലീഷ് പദ്ധതിയും നടപ്പിലാക്കും. ആദ്യ ഘട്ടത്തില്‍ എല്‍.പി, യു.പി ക്ലാസുകളിലാണ് പദ്ധതി നടപ്പിലാക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."