HOME
DETAILS
MAL
തളിപ്പറമ്പില്‍ വയോമിത്രം പദ്ധതി ഉദ്ഘാടനം നാളെ
backup
January 14 2017 | 23:01 PM
തളിപ്പറമ്പ്: നഗരസഭാ പരിധിയില്‍ താമസിക്കുന്ന 65 വയസ് കഴിഞ്ഞ വയോജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ മേല്‍നോട്ടത്തില്‍ നടപ്പാക്കുന്ന വയോമിത്രം പദ്ധതി ടൗണ്‍ സ്ക്വയറില്‍ നാളെ മന്ത്രി കെ.കെ ശൈലജ ഉദ്ഘാടനം ചെയ്യും. നഗരസഭയിലെ 20 കേന്ദ്രങ്ങളിലാണ് വയോമിത്രം ക്ലിനിക്കുകള്‍ ആരംഭിക്കുക. ഓരോ ക്ലിനിക്കിലും രണ്ടാഴ്ചയില്‍ ഒരിക്കല്‍ ഡോക്ടര്‍, സ്റ്റാഫ് നഴ്സ്, ജെ.പി.എച്ച്.എന്‍ എന്നിവരുടെ സേവനം ലഭ്യമാക്കും. മരുന്നുകള്‍ സൗജന്യമായി നല്‍കും. ശയ്യാവലംബരായ വയോജനങ്ങള്‍ക്ക് വീടുകളില്‍ ചെന്ന് പാലിയേറ്റീവ് സേവനങ്ങള്‍ നല്‍കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നുവെന്ന് നഗരസഭാ അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."