സ്രഷ്ടാവിനെ അറിഞ്ഞവനാണ് യഥാര്‍ഥ വിശ്വാസി: മുസ്തഫ ഹുദവി ആക്കോട്
കണ്ണാടിപ്പറമ്പ്: സ്രഷ്ടാവിനെ അറിഞ്ഞവനാണ്് യഥാര്‍ത്ഥ വിശ്വാസിയെന്ന് ഉസ്താദ് മുസ്തഫ ഹുദവി ആക്കോട്. കണ്ണാടിപ്പറമ്പ് ദാറുല്‍ ഹസനാത്ത് ഇസ്‌ലാമിക് കോംപ്ലക്‌സ് സംഘടിപ്പിച്ച ഹസനാത്ത് വാര്‍ഷിക പ്രഭാഷണ പരിപാടിയുടെ അഞ്ചാം ദിവസത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രപഞ്ച സ്രഷ്ടാവായ അല്ലാഹുവിനെ അറിയുകയും അവന്റെ അനുഗ്രഹങ്ങള്‍ക്ക് നന്ദിയുളളവനായി ആരാധനയില്‍ മുഴുകുമ്പോഴുമാണ് മനുഷ്യന്‍ യഥാര്‍ഥ വിശ്വാസിയാകുന്നുതെന്നും അദ്ദേഹം പറഞ്ഞു.
വൈസ് പ്രസിഡന്റ് മണിയപ്പള്ളി അബൂട്ടി ഹാജി അധ്യക്ഷനായി. അനസ് ഹുദവി, അബ്ദുല്‍ അസീസ് ബാഖവി, എ.ടി മുസ്തഫ ഹാജി, ആലി ഹാജി കമ്പില്‍, സി.എച്ച് മുഹമ്മദ് കുട്ടി, ഒ.പി മൂസാന്‍ കുട്ടി, ഖാലിദ് ഹാജി, അന്തുട്ടി ഹാജി, കെ.സി അബ്ദുല്ല, കെ.ടി കരീം ഹാജി സംബന്ധിച്ചു. സമാപന ദിവസമായ നാളെ രാത്രി ഏഴിന് സ്വലാത്ത് വാര്‍ഷിക മജ്‌ലിസുന്നൂര്‍ പ്രാര്‍ഥനാ സദസ് നടക്കും.
പ്രമുഖ സൂഫിവര്യന്‍ സയ്യിദ് ഉമര്‍ കോയ തങ്ങള്‍ അല്‍ മശ്ഹൂര്‍ നേതൃത്വം നല്‍കും. സമസ്ത സെക്രട്ടറി പി.പി ഉമര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. പ്രിന്‍സിപ്പല്‍ സയ്യിദ് അലി ഹാശിം നദ്‌വി ബാഅലവി അധ്യക്ഷനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."