HOME
DETAILS
MAL
കടുംനിറത്തില്‍ മൂന്നുപേര്‍; മറ്റുള്ളവര്‍ക്ക് പതിവുവേഷം
backup
May 25 2016 | 21:05 PM
തിരുവനന്തപുരം: സത്യപ്രതിജ്ഞാ ചടങ്ങിന് നിയുക്ത മന്ത്രിമാരില്‍ മൂന്നുപേര്‍ കടുത്ത നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചെത്തിയപ്പോള്‍, മറ്റുള്ളവര്‍ പതിവുശൈലിയിലെ വസ്ത്രങ്ങള്‍ ധരിച്ചാണ് വന്നത്. ജെ.മേഴ്സിക്കുട്ടി ചുവപ്പില്‍ പുള്ളികളുള്ള സാരിയാണ് ധരിച്ചിരുന്നത്. മറ്റൊരു വനിതാ മന്ത്രിയായ കെ.കെ.ശൈലജ ടീച്ചര്‍ ചുവപ്പുകരയുള്ള സെറ്റുസാരിയാണ് ധരിച്ചത്.
തികഞ്ഞ പരിസ്ഥിതി സംരക്ഷണ വാദിയായ വി.എസ്.സുനില്‍കുമാര്‍ കടുംപച്ച നിറത്തിലെ ഷര്‍ട്ടാണ് അണിഞ്ഞത്. തോമസ് ഐസക്കാവട്ടെ ഇളം പച്ച നിറത്തില്‍ വരകളുള്ള കുര്‍ത്ത ധരിച്ചെത്തി. കടകം പള്ളിയും മാത്യു ടി.തോമസും ഇളം ചന്ദന നിറത്തിലുള്ള ഷര്ട്ടണിഞ്ഞപ്പോള്, മറ്റു മിക്കവരും വെള്ള നിറമുള്ള ഷര്‍ട്ടാണ് ഇട്ടിരുന്നത്. രാമചന്ദ്രന് കടന്നപ്പള്ളിക്ക് പതിവുപോലെ അലക്കിത്തേച്ച നീളന്‍ ജുബ്ബാ ആയിരുന്നു വേഷം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."