യുവാക്കളെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളെ റിമാന്‍ഡ് ചെയ്തു
കുമ്പള : യുവാക്കളെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളായ രണ്ടു പേരെ കാസര്‍കോട് കോടതി റിമാന്‍ഡ് ചെയ്തു.
മൊഗ്രാല്‍ പന്നിക്കുന്നിലെ മമ്മാലി,കാസര്‍കോട്ടെ റഫീഖ് എന്നിവരെയാണ് കുമ്പള പൊലിസ്പിടികൂടി കോടതിയില്‍ ഹാജരാക്കിയത്.
മൊഗ്രാല്‍ പുത്തൂരിലെ ഷംസുദ്ദീന്, ഹനീഫ എന്നിവരെ വടിവാള്‍ കൊണ്ട് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിലാണ് കഴിഞ്ഞ ദിവസം രാത്രി പൊലിസ് ഇവരെ പിടികൂടി അറസ്റ്റു ചെയ്തത്.ഈ മാസം 6 നാണ് കേസിനാസ്പദമായ സംഭവം.മൊഗ്രാല്‍ പുത്തൂരിലെ ഒരു കടയ്ക്കുമുന്നില്‍ ഷംസുദ്ദീനും ഹനീഫയും സംസാരിച്ചുനില്‍ക്കുന്നതിനിടെ മമ്മാലിയും റഫീഖും വടിവാളുമായി ചാടിവീഴുകയും ഇരുവരെയും വെട്ടുകയുമായിരുന്നു.സംഭവം ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ ഓടിക്കൂടിയതോടെ പ്രതികള്‍ സ്ഥലം വിടുകയായിരുന്നു. ഷംസുദ്ദീനെയും ഹനീഫയെയും ഉടന്‍ തന്നെ കുമ്പള സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.ഇത് സംബന്ധിച്ച് പ്രതികള്‍ക്കെതിരെ കുമ്പള പൊലിസ് വധശ്രമത്തിനു കേസെടുത്തിരുന്നു.സംഭവത്തിനു ശേഷം പ്രതികള്‍ ഒളിവിലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."