HOME
DETAILS

ഹജ്ജ് എംബാര്‍ക്കേഷന്‍: തീരുമാനം മലബാറില്‍നിന്നുള്ള തീര്‍ഥാടകര്‍ക്ക് തിരിച്ചടിയാകും

  
backup
January 15 2017 | 02:01 AM

%e0%b4%b9%e0%b4%9c%e0%b5%8d%e0%b4%9c%e0%b5%8d-%e0%b4%8e%e0%b4%82%e0%b4%ac%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a4

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് ഈ വര്‍ഷവും ഹജ്ജ് സര്‍വിസിന് അനുമതിയുണ്ടാകില്ലെന്ന കേന്ദ്ര മന്ത്രിയുടെ പ്രസ്താവന മലബാറില്‍നിന്നുള്ള തീര്‍ഥാടകര്‍ക്കു തിരിച്ചടിയാകും. കേന്ദ്ര ന്യൂനപക്ഷ വകുപ്പ് സഹമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വിയാണ് കേരളത്തിലെ ഹജ്ജ് സര്‍വിസുകള്‍ ഇത്തവണയും നെടുമ്പാശ്ശേരിയിലാകുമെന്ന് പറഞ്ഞത്. ഇതോടെ ഹജ്ജ് ക്യാംപും നെടുമ്പാശ്ശേരിയിലേക്കു മാറ്റേണ്ടിവരും.
കഴിഞ്ഞ രണ്ടു വര്‍ഷത്തേയും പോലെ മൂന്നാം വര്‍ഷവും ഹജ്ജ് സര്‍വിസ് നെടുമ്പാശ്ശേരിയില്‍നിന്ന് നടത്തേണ്ടിവരും. മലബാറിലെ എണ്‍പതു ശതമാനം തീര്‍ഥാടകരും ഇതോടെ വിമാനം കയറാനായി നെടുമ്പേശ്ശേരിയിലെത്തേണ്ടിയും വരും. സാങ്കേതികവും സുരക്ഷാപരവുമായ കാരണങ്ങളാല്‍ കരിപ്പൂര്‍ വിമാനത്താവളം വലിയ വിമാനങ്ങളുടെ സര്‍വിസിന് സജ്ജമായിട്ടില്ലെന്നതിനാലാണ് ഈ വര്‍ഷവും കൊച്ചിയിലാക്കാന്‍ തീരുമാനിച്ചത്. ഹജ്ജ് സര്‍വിസ് കോഴിക്കോട്ടുനിന്നു പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് ഒട്ടേറെ നിവേദനങ്ങളും നേതാക്കളുടെ കൂടിക്കാഴ്ചകളും നടന്നിരുന്നു.
അതുകൊണ്ടു സര്‍ക്കാര്‍ ഇക്കാര്യം ഗൗരവത്തില്‍തന്നെയാണ് എടുത്തിട്ടുള്ളത്. കരിപ്പൂരിനോട് ഒരു വിവേചനവുമില്ല. വിമാനത്താവളത്തിന്റെ സുരക്ഷാ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ അവിടെനിന്നുതന്നെയാകും ഹജ്ജ് സര്‍വിസെന്നും ചോദ്യത്തിനു മറുപടിയായി മന്ത്രി പറഞ്ഞു. കരിപ്പൂര്‍ വിമാനത്താവളത്തിനെതിരായി ഏതെങ്കിലും വിധത്തിലുള്ള ലോബി പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് അതേക്കുറിച്ച് തനിക്കറിയില്ലെന്നായിരുന്നു മറുപടി. ഈ വര്‍ഷം ഹജ്ജ് സര്‍വിസ് കോഴിക്കോട്ടുനിന്നു നടത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന മുഖ്യന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെക്കുറിച്ചും തനിക്കറിയില്ലെന്നു മന്ത്രി പറഞ്ഞു.
എന്നാല്‍, കരിപ്പൂരില്‍ ഇടത്തരം വിമാനങ്ങള്‍ പറന്നിറങ്ങാനുളള സാഹചര്യമുണ്ടെന്നാണ് എയര്‍പോര്‍ട്ട് അതോറിറ്റിയടക്കം പറയുന്നത്. കഴിഞ്ഞ ദിവസം പരിശോധനയ്‌ക്കെത്തിയ ഡി.ജി.സി.എ സംഘവും ഇത്തരത്തിലുളള റിപ്പോര്‍ട്ടാണ് കേന്ദ്രത്തിന് നല്‍കിയതും. ഇതെല്ലാം പരിശോധിക്കുന്നതിനു മുന്‍പായി കേന്ദ്രമന്ത്രിയുടെ പ്രസ്താവന നെടുമ്പാശ്ശേരി ലോബിക്കു വേണ്ടിയുള്ളതാണെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഹജ്ജ് തീര്‍ഥാടകര്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെലങ്കാനയില്‍ ക്രിസ്ത്യന്‍ പള്ളിയുടെ മതില്‍ തകര്‍ത്ത് ബി.ജെ.പി പ്രവര്‍ത്തകര്‍; അക്രമത്തെ ന്യായീകരിച്ച് എം.പി

National
  •  a month ago
No Image

കാക്കനാട് ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം; ബസ് യാത്രക്കാരി മരിച്ചു

Kerala
  •  2 months ago
No Image

ഇസ്‌റാഈലുമായുള്ള ആയുധക്കരാര്‍ റദ്ദാക്കി സ്‌പെയിന്‍

International
  •  2 months ago
No Image

സൈബര്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കുത്തനെ കൂടി . നാലുവര്‍ഷം നഷ്ടം -3,207 കോടി

Kerala
  •  2 months ago
No Image

നവീന്‍ ബാബുവിന്റെ മരണം: പൊലിസ് അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ദിവ്യ

Kerala
  •  2 months ago
No Image

60,000 തൊടാന്‍ സ്വര്‍ണം. ഇന്ന് പവന് 59,520

Business
  •  2 months ago
No Image

100 കോടി കോഴ: അന്വേഷണം പ്രഖ്യാപിച്ച് എൻ.സി.പി

Kerala
  •  2 months ago
No Image

മുസ്‌ലിം രാജ്യങ്ങളില്‍ വഖ്ഫ് സ്വത്തുക്കളില്ലെന്ന് തെറ്റായ വിവരം നല്‍കി പി.ഐ.ബി

National
  •  2 months ago
No Image

കൊന്നു മതിവരാതെ ഇസ്‌റാഈല്‍; വടക്കന്‍ ഗസ്സയില്‍ ഫ്ളാറ്റ് തകര്‍ത്ത് 143ലേറെ പേരെ കൊന്നു, ലബനാനിലെ കൂട്ടക്കുരുതിയില്‍ 77 മരണം

International
  •  2 months ago
No Image

ദേശീയപാതകളിൽ സ്വകാര്യ എ.ഐ കാമറകളും ടോൾ ബൂത്തും; പദ്ധതിയുമായി കേന്ദ്ര സർക്കാർ

Kerala
  •  2 months ago