ആത്മഹത്യാ ഭീഷണി; യുവാവിനെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി
കോവളം: സ്വന്തം വീടിന്റെ മേല്‍ക്കൂര കുത്തിപ്പൊളിച്ച ശേഷം കൈയ്യില്‍ വെട്ടുകത്തിയും കമ്പിപ്പാരയുമായി ആത്മഹത്യ ഭീഷണി മുഴക്കിയ യുവാവ് നാട്ടുകാരെയും നിയമ പാലകരെയും മുള്‍മുനയില്‍ നിര്‍ത്തി. ആയുധങ്ങളുമായി ആത്മഹത്യ ഭീഷണി മുഴക്കിയ യവാവിനെ കീഴ്പ്പെടുത്തുന്നതിനിടെ വിഴിഞ്ഞത്തെ ഫയര്മാന്മാര്ക്കും കോവളം സ്റ്റേഷനിലെ എസ്.ഐ ഉല്‍പ്പടെയുള്ള പൊലിസുകാര്‍ക്കും നിസാര പരുക്കേറ്റു. ഒരു പ്രദേശത്തെ മണിക്കൂറുകളോളം ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ മാനസിക അസ്വാസ്ഥ്യമുള്ള യുവാവിനെ കീഴ്പ്പെടുത്താന്‍ ഫയര്‍ഫോഴ്സിനും പൊലിസിനും കഠിനശ്രമമാണ് വേണ്ടിവന്നത്.
വിഴിഞ്ഞം വെങ്ങാനൂര്‍ പനങ്ങോട് പോറോട് വീട്ടില്‍ ബിജു (32) എന്ന യുവാവാണ് ഇന്നലെ ഉച്ചക്ക് ശേഷം രണ്ടരയോടെ നാട്ടുകാരെയും നിയമപാലകരെയും വട്ടം കറക്കിയത്. കീഴ്പ്പെടുത്തിയ ശേഷം നാട്ടുകാരുടെ സഹായത്തോടെ യുവാവിനെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."