തുറവൂറില്‍ മോചന റാലി നടത്തി
തുറവൂര്‍: തുറവൂര്‍ മേഖലയിലെ കത്തോലിക്കാ ദേവാലയങ്ങളുടെ സംയുക്താഭിമുഖത്തില്‍ ഫാ.ടോീ ഉഴുന്നാലിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് തുറവൂറില്‍ മോചന റാലി നടത്തി. സമാപന സമ്മേളനത്തില്‍ പ്രതിഷേധ ജ്വാലയും തെളിയിച്ചു.
തുറവൂര്‍ തെക്ക് സെന്റ് ജോസഫ് ദേവാലയത്തില്‍ നിന്നും മുണ്ടന്‍കാട്, വളമംഗലം, മനക്കോടം, മരിയപുരം, പറയ കാട്, പള്ളിത്തോട് എന്നിദേവാലയങ്ങളിലെ പരിധിയിലുള്ള കത്തോലിക്കാ വിശ്വാസികള്‍ സംയുക്തമായിട്ടാണ് തുറവൂ റിലേക്ക് മോചന റാലി നടത്തിയത്. റാലി തുറവൂറില്‍ എത്തിയപ്പോള്‍ ചന്തിരൂര്‍ ശാന്തിഗിരി മഠത്തിലെ സ്വാമി ചിത്തശുദ്ധന്‍ ജ്ഞാനതപസ്വി പ്രതിഷേധ ജാഥയ്ക്ക് തിരിതെളിയിച്ചു.
ബി.ജെ.പി.ദക്ഷിണമേഖല പ്രസിഡന്റ് വെള്ളിയാംകുളം പരമേശ്വരന്, കെ.പി.സി.സി.സെക്രട്ടറി എം.കെ.അബ്ദുള്‍ ഗഫൂര്‍ ഹാജി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമജോ ജോ ,പൊന്‍പുറം മഹല്‍ ഇമാീ അബ്ദുള്‍ ഹക്കിം.സ്റ്റീഫന്‍ എം പുന്നയ്ക്കല്‍, ഫാ.ജോണ്സണ് കൂവേലി, ഫാ.രാജു കാ ക്കരിയില്‍ ,ഫാ.സോണി സേവ്യര്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."