HOME
DETAILS

വരള്‍ച്ചയെ നേരിടാന്‍ ജലസംഭരണ നടപടികള്‍ പുരോഗമിക്കുന്നു

  
backup
January 15 2017 | 20:01 PM

%e0%b4%b5%e0%b4%b0%e0%b4%b3%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%af%e0%b5%86-%e0%b4%a8%e0%b5%87%e0%b4%b0%e0%b4%bf%e0%b4%9f%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%9c%e0%b4%b2%e0%b4%b8


മലമ്പുഴ:  ജില്ലയില്‍ കുടിവെള്ളക്ഷാമവും വരള്‍ച്ചയും അതിരൂക്ഷമാവുന്നതോടെ അണക്കെട്ടുകളും പുഴകളുമൊക്കെ വറ്റിവരണ്ടു കഴിഞ്ഞു. മഴയും വെളളവുമില്ലാതെ ഇനി വൈദ്യതിക്ഷാമം കൂടി രൂക്ഷമായാല്‍ ജനജീവിതം ഏറെ ദുഷ്‌കരമാവും. ഇനിയുള്ള വെള്ളമെങ്കിലും സൂക്ഷിച്ചില്ലെങ്കില്‍ കുടിവെള്ളം മുട്ടുമെന്ന് ജില്ലാ ഭരണസംവിധാനം തന്നെ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. മലമ്പുഴയില്‍ നിന്നുള്ള വെള്ളം കൃഷിക്ക് ഉപയോഗിക്കരുതെന്ന അപൂര്‍വമായ ഉത്തരവും ഇറക്കേണ്ടി വന്നിരിക്കുകയാണ്. നിലവില്‍ ഭാരതപ്പുഴയിലേക്ക് പത്തുദിവസത്തേക്ക് മലമ്പുഴ അണക്കെട്ട് തുറന്നു വിട്ടിട്ടുണ്ട്. കുടിവെള്ള പദ്ധതികള്‍ക്കുവേണ്ടിയാണിത്. അതിനിടെ, തടയണകളില്‍നിന്നും മറ്റും നടക്കുന്ന ജലചൂഷണം തടയേണ്ടതുണ്ട്.
ഹരിതകേരളം പദ്ധതിയിലൂടെ കിണറുകള്‍ റീചാര്‍ജ് ചെയ്യാനും കുളങ്ങള്‍ വൃത്തിയാക്കി ജലം സംഭരിച്ചുവയ്ക്കാനുമൊക്കെയുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. പുഴകളെ മാത്രം ആശ്രയിക്കുന്ന അട്ടപ്പാടി മേഖലയില്‍ കുടിവെള്ള പ്രതിസന്ധി രൂക്ഷമായി തുടങ്ങിയിട്ടുണ്ട്. മലമ്പുഴ അണക്കെട്ടില്‍ നിന്ന്  പാലക്കാട് നഗരസഭയിലും സമീപത്തെ ആറ് പഞ്ചായത്തുകളിലേക്കുമാണ് കുടിവെള്ളം എത്തുക. എന്നാല്‍ ജില്ലയുടെ മറ്റ് ഭാഗങ്ങള്‍ അതിരൂക്ഷമായ വരള്‍ച്ചയിലേക്കാണ് നീങ്ങുന്നത്. 27 ദിവസത്തേക്ക് ഭാരതപ്പുഴയിലേക്ക് വെള്ളം തുറന്നു വിടാനാണ് തീരുമാനം. മുന്‍ വര്‍ഷങ്ങളിലും ഭാരതപ്പുഴയിലേക്ക് വെള്ളം കൊടുത്തിരുന്നെങ്കിലും ഇത് വരള്‍ച്ച  രൂക്ഷമായ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലായിരുന്നു. മാസം രണ്ട് ദശലക്ഷം ഘനമീറ്റര്‍ കുടിവെള്ളമാണ് മലമ്പുഴയില്‍ നിന്ന് നല്‍കുന്നത്. പറമ്പിക്കുളം - ആളിയാര്‍ പ്രകാരം ഈ ജലവര്‍ഷത്തില്‍ ലഭിക്കേണ്ട വെള്ളത്തിന്റെ പകുതി മാത്രമേ ഇതുവരെ കിട്ടിയിട്ടുള്ളൂ.
മലമ്പുഴ ഉള്‍പ്പെടെ ഏഴ് അണക്കെട്ടുകളാണ് ജില്ലയിലുള്ളത്. ഇവയിലെ വെള്ളത്തിന്റെ സ്ഥിതി അതീവ ഗുരുതരമാണ്. സംഭരണശേഷിയുടെ ഏഴയലത്തു പോലും വെള്ളമില്ല. മിക്ക അണക്കെട്ടുകളിലെയും ജലനിരപ്പ് കരുതല്‍ ശേഖരത്തോട് അടുത്തു കഴിഞ്ഞു. മാത്രമല്ല, മുന്‍വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറെ കുറവാണ്. 13.70 ദശലക്ഷം ഘനമീറ്റര്‍ ശേഷിയുള്ള ചുള്ളിയാറില്‍ ഞായറാഴ്ച 1.28 ദശലക്ഷം  ഘനമീറ്റര്‍ വെള്ളം മാത്രമേയുള്ളു. 70.82 ദശലക്ഷം  ഘനമീറ്റര്‍ ശേഷിയുള്ള കാഞ്ഞിരപ്പുഴയില്‍ 57.4204 ദശലക്ഷം ഘനമീറ്റര്‍ വെള്ളമാണ് ഉള്ളത്. 2.26 ദശലക്ഷം  ഘനമീറ്റര്‍ ശേഷിയുള്ള മലമ്പുഴ അണക്കെട്ടില്‍ വെറും 64.45 ദശലക്ഷം  ഘനമീറ്റര്‍ വെള്ളം മാത്രമേയുള്ളു. 12.128 ദശലക്ഷം ഘനമീറ്റര്‍ മാത്രം വെള്ളമാണ് മംഗലം ഡാമിലുള്ളത്. സംഭരണശേഷിയാവട്ടെ  25.494 ദശലക്ഷം  ഘനമീറ്ററും  11.33 ദശലക്ഷം  ഘനമീറ്റര്‍ ശേഷിയുള്ള മീങ്കരയില്‍ 1.69 ദശലക്ഷവും  50.914 ദശലക്ഷം ഘനമീറ്റര്‍ ശേഷിയുള്ള പോത്തുണ്ടിയില്‍ 11.412 ദശലക്ഷം  ഘനമീറ്റര്‍ വെള്ളവുമാണുള്ളത്. 18.40 ദശലക്ഷം  ഘനമീറ്റര്‍ ശേഷിയുള്ള വാളയാര്‍  അണക്കെട്ടിലുള്ളത് 3.79 ദശലക്ഷം ഘനമീറ്ററും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവീന്‍ ബാബുവിന് പകരം പുതിയ എ.ഡി.എം; കണ്ണൂരില്‍ ചുമതലയേറ്റ് പത്മചന്ദ്രക്കുറുപ്പ്

Kerala
  •  a month ago
No Image

ഒരു രക്തത്തുള്ളിയില്‍ നിന്ന് ആയിരം സിന്‍വാറുകള്‍ പിറവി കൊള്ളുന്ന ഗസ്സ; കൊല്ലാം പക്ഷേ തോല്‍പിക്കാനാവില്ല

International
  •  a month ago
No Image

സഊദി ജയിലിൽ കഴികഴിയുന്ന അബ്‌ദുറഹീമിന്റെ ഉമ്മയും സഹോദരനും സഊദിയിൽ; റിയാദിലെത്തി റഹീമിനെ കാണാൻ കഴിയുമെന്ന പ്രതീക്ഷയിൽ

Saudi-arabia
  •  a month ago
No Image

ചെറായി വഖ്ഫ് ഭൂമി കൈയേറ്റക്കാര്‍ക്ക് നിയമ സാധുതയില്ല  ; പ്രതിരോധിക്കാന്‍ വന്‍കിട കൈയേറ്റക്കാര്‍

Kerala
  •  a month ago
No Image

രാഹുൽ ക്യാംപ് 'യൂത്ത്'; എതിർപക്ഷത്ത് 'സീനിയേഴ്‌സ്'

Kerala
  •  a month ago
No Image

പൊതുപരിപാടികളില്‍ നിന്നും ബോധപൂര്‍വ്വം ഒഴിവാക്കുന്നു; സ്പീക്കര്‍ക്ക് പരാതി നല്‍കി ചാണ്ടി ഉമ്മന്‍

Kerala
  •  a month ago
No Image

ഓഫീസ് സമയത്ത് കൂട്ടായ്മകളും സാംസ്‌കാരിക പരിപാടികളും വേണ്ട; ഉത്തരവ് പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍

Kerala
  •  a month ago
No Image

'ഈ നിയമനം താല്‍ക്കാലികം; അധികകാലം വാഴില്ല' ഹിസ്ബുല്ലയുടെ പുതിയ മേധാവിയേയും വധിക്കുമെന്ന ഭീഷണിയുമായി ഇസ്‌റാഈല്‍

International
  •  a month ago
No Image

നീലേശ്വരത്തെ വെടിക്കെട്ട് അപകടം; പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും

Kerala
  •  a month ago
No Image

തെറ്റ് പറ്റിയെന്ന് നവീന്‍ ബാബു പറഞ്ഞു; തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം മൊഴിയായി നല്‍കിയെന്നും കളക്ടര്‍

Kerala
  •  a month ago