ഏനാമാക്കല്‍ വളയം കെട്ടിന്റെ നിര്‍മാണം പുനരാരംഭിച്ചു
മണലൂര്‍: ഉദ്യോഗസ്ഥന്മാരുടെ അനാസ്ഥയെ തുടര്‍ന്ന് പാതി വഴിയില്‍ നിര്‍മാണം നിലച്ച ഏനാമാക്കല്‍ വളയം കെട്ടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മുരളി പെരുനെല്ലി എം.എല്‍.എയുടെ ഇടപെടലിനെ തുടര്‍ന്ന് ഇന്നലെ പുനരാരംഭിച്ചു.
മണ്ണ് ലഭിക്കാനുള്ള സാങ്കേതിക തടസം പറഞ്ഞാണ് നിര്‍മാണം നിലച്ചത്. ഇതിനെ തുടര്‍ന്ന് വെള്ളിയാഴ്ച ജില്ലാ കലക്ടര്‍, എ.ഡി.എം, ഇറിഗേഷ് എന്‍ജിനീയര്‍ എന്നിവരുമായി എം.എല്‍.എ കലക്ടറേറ്റിലെത്തി ചര്‍ച്ച നടത്തി.
തുടര്‍ന്ന് ഇറിഗേഷന്‍ വകുപ്പിന്റെ ചെമ്പുക്കാവ് ഓഫിസ് പരിസരത്ത് നിന്നും മുളങ്കുന്നത്ത് കാവ് മെഡിക്കല്‍ കോളജ് പരിസരത്ത് നിന്നും മണ്ണെടുക്കുന്നതിനുള്ള ഉത്തരവ് വാങ്ങിയാണ് എം.എല്‍.എ മടങ്ങിയത്.
ഈ ഉത്തരവ് കരാറുക്കാരന് കൈമാറിയതോടെ ഇന്നലെ രാവിലെ തന്നെ മണ്ണുമായി ലോറികളെത്തി. 1770 ക്യൂബിക് മീറ്റര്‍ മണ്ണാണ് വളയം കെട്ടിന് വേണ്ടത്. പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടതോടെ ഒരാഴ്ചക്കുള്ളില്‍ വളയം കെട്ടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് കരാറുകാരന് ദിലീപ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."