പ്രശസ്ത സംഗീതജ്ഞന്‍ കെ.ജി ജയന്‍ അന്തരിച്ചു
കൊച്ചി: പ്രശസ്ത സംഗീതജ്ഞന്‍ കെ.ജി ജയന്‍ (90) അന്തരിച്ചു. കൊച്ചി തൃക്കരിപ്പൂരിലെ വീട്ടിലായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പ്രശസ്ത നടന്‍ മനോജ് കെ.ജയന്‍ മകനാണ്.
1934 ഡിസംബര്‍ 6 നു കോട്ടയത്ത് ഗോപാലന്‍ തന്ത്രിയുടെയും നാരായണി അമ്മയുടെയും മകനായിട്ടാണ് ജനനം.ഇരട്ട സഹോദരന്‍ വിജയന്‍ .പതിനാറാം വയസില്‍ സംഗീത പഠനം ആരംഭിച്ചു.രാമന്‍ ഭാഗവതരും മാവേലിക്കര രാധാകൃഷ്ണ അയ്യരുമായിരുന്നു ആദ്യകാല ഗുരുക്കന്മാര്‍.പിന്നീട് സ്വാതി തിരുന്നാള്‍ മ്യൂസ്സിക് അക്കാദമിയില്‍ നിന്നും ഫസ്റ്റ് ക്ലാസ്സോടെ ഗാനഭൂഷണം പരീക്ഷ പാസായി. സംഗീതം ജീവിതവും ജീവിതം നാദാര്‍ച്ചനയുമാക്കി മാറ്റിയ സംഗീതജ്ഞനാണ് ജയവിജയന്മാര്‍. ഭക്തിയും സംഗീതവും രണ്ടല്ല ഒന്നാണെന്ന് തെളിയിച്ച സംഗീത രംഗത്തെ അപൂര്‍വ ഇരട്ടകളാണ് ജയ വിജയന്മാര്‍. ആയിരക്കണക്കിന് അയ്യപ്പഭക്തിഗാനങ്ങളിലൂടെ ജനപ്രിയനായി മാറിയ ജയന്‍ മലയാളികളുടെ പ്രിയഗായകനാണ്.
1964 മുതല്‍ 10 വര്‍ഷത്തോളം ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ കീഴിലാണ് കര്‍ണാടക സംഗീതം അഭ്യസിച്ചത്.വൈക്കം മഹാദേവ ക്ഷേത്രത്തില്‍ കച്ചേരി അവതരിപ്പിക്കാന്‍ ഡോ.ബാലമുരളീകൃഷ്ണ എത്തിയപ്പോള്‍ അദ്ദേഹത്തെ പോയി കണ്ടു. പിന്നീട് 6 വര്‍ഷത്തോളം അദ്ദേഹത്തോടൊപ്പം സംഗീതം അഭ്യസിച്ചു. ജയനെയും വിജയനെയും ' ജയ വിജയ ' ആക്കി മാറ്റിയത് നടന്‍ ജോസ് പ്രകാശ് ആയിരുന്നു.ജോസ് പ്രകാശ് അഭിനയിച്ച 'പ്രിയ പുത്രന്‍ ' എന്ന നാടകത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയത് ജയവിജയന്മാരായിരുന്നു. നൂറുകണക്കിനു ഭക്തിഗാന ആല്‍ബങ്ങളില്‍ പാടുകയും സംഗീതം നല്‍കുകയും ചെയ്തിട്ടുണ്ട്.
ഏകദേശം മുപ്പതോളം സിനിമകള്‍ക്ക് സംഗീതം നല്‍കി 1968 ല്‍ പുറത്തിറങ്ങിയ ഭൂമിയിലെ മാലാഖ എന്ന മലയാള ചിത്രത്തിലൂടെയാണു സിനിമാരംഗത്തെത്തിയത്. ജയ വിജയന്മാര്‍ സംഗീതം നല്‍കിയ ഭക്തിഗാനം ആദ്യമായി പാടിയത് പി ലീലയാണ്.ഇഷ്ടദൈവമേ സ്വാമി ശരണമയ്യപ്പ എന്ന ഗാനം ഏറെ പ്രശസ്തമായിരുന്നു.എച്ച് എം വി റെക്കോഡിംഗ് സ്റ്റുഡിയോ ജനറല്‍ മാനേജര്‍ തങ്കയ്യയുടെ നിര്‍ദ്ദേശപ്രകാരമാണ് ഭക്തിഗാനങ്ങള്‍ ജയവിജയന്മാര്‍ തന്നെ പാടിത്തുടങ്ങിയത്.ഇതിനു ശേഷം ഇരുവരും ചേര്‍ന്നു പാടിയ ശ്രീകോവില്‍ നട തുറന്നൂ എന്ന ഗാനവും ഏറെ പ്രശസ്തമായി.പിന്നീട് തുടരെ തുടരെ അയ്യപ്പഭക്തിഗാനങ്ങളുമായി ജയവിജയന്മാര്‍ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു. വിജയന്റെ മരണ ശേഷം എസ് രമേശന്‍ നായര്‍ എഴുതി ജയന്‍ സംഗീതം നല്‍കിയ മയില്‍പ്പീലിയിലെ 9 ഭക്തിഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടു.1968 ല്‍ ഭൂമിയിലെ മാലാഖ മുതല്‍ മുപ്പതോളം മലയാളം തമിഴ് സിനിമകള്‍ക്കും ജയന്‍ സംഗീതം നല്‍കി.
ജയനും വിജയനും ചേര്‍ന്നു ചെമ്പൈ വൈദ്യനാഥ ഭാഗവതരെ കുറിച്ച് ' ചെമ്പൈ സംഗീതവും ജീവിതവും 'എന്ന പുസ്തകം രചിച്ചിട്ടുണ്ട്. രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്. സംഗീത നാടക അക്കാഡമി അവാര്‍ഡ്, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ' കലാരത്‌നം ' ഭക്തിസംഗീത സമ്രാട്ട്,തത്ത്വമസി അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."