HOME
DETAILS

'ഇന്‍ഡ്യ'യിലാണ് ജനങ്ങളുടെ പ്രതീക്ഷ- INTERVIEW

  
സി.വി ശ്രീജിത്ത്
April 16 2024 | 04:04 AM

In 'India' Hope of the people- INTERVIEW

? ഇന്‍ഡ്യ സഖ്യത്തിന്റെ പ്രതീക്ഷകള്‍ എത്രത്തോളമുണ്ട് 

പത്തു വര്‍ഷത്തെ മോദി ഭരണത്തില്‍ ദ്രോഹമേല്‍ക്കാത്ത ആരുംതന്നെയില്ല. ജാതി-മത-സമുദായ-വര്‍ഗ വ്യത്യാസമില്ലാതെ എല്ലാവരും പ്രഹരമേറ്റുവാങ്ങേണ്ടി വന്നു. എല്ലാ വിഭാഗത്തില്‍പ്പെടുന്നവരും കേന്ദ്രഭരണത്തില്‍ മടുത്തവരാണ്. അവരുടെ പ്രതിഷേധം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും.  ജനാധിപത്യം കാത്തുസൂക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക തുടങ്ങിയ ഉത്തരവാദിത്തങ്ങളുമായി മുന്നേട്ടുപോകുന്ന പ്രതിപക്ഷത്തിലാണ് ജനങ്ങളുടെ പ്രതീക്ഷ. നിശ്ചയമായും മാറ്റം കാണാനാകും.

?ഭരണവിരുദ്ധ വികാരത്തെ മറികടക്കാനുള്ള തന്ത്രങ്ങള്‍ ബി.ജെ.പിക്കറിയാം.

എല്ലാ കാലത്തും എല്ലാവരെയും പറ്റിക്കാനാകില്ല. അവരോട് ആഭിമുഖ്യം കാണിച്ച വിഭാഗങ്ങള്‍ വരെ ഇന്ന് കടുത്ത എതിര്‍പ്പുമായി രംഗത്തുവരികയാണ്. വര്‍ഗീയ നിലപാടുകളുമായി ഇനിയും ജനങ്ങളെ ഭിന്നിപ്പിച്ചുനിര്‍ത്താമെന്നത് ബി.ജെ.പിയുടെ അതിമോഹമാണ്. ജനങ്ങള്‍ പട്ടിണിയും തൊഴിലില്ലായ്മയും വിലക്കയറ്റവും അനുഭവിക്കുമ്പോള്‍ വിഷയവും ജനരോഷവും വഴിതിരിച്ചുവിടാനാണ് ബി.ജെ.പി വര്‍ഗീയ അജണ്ടയെ അഭയം പ്രാപിക്കുന്നത്. ജനവിരുദ്ധമാണ് ബി.ജെ.പിയുടെ അജണ്ടകളെന്ന് എല്ലാവര്‍ക്കും മനസിലായിട്ടുണ്ട്.

?വര്‍ഗീയ പ്രചാരണത്തിലൂടെ നേട്ടമുണ്ടാക്കാന്‍ അവര്‍ക്ക് നേരത്തെയും കഴിഞ്ഞിട്ടുണ്ട്

ഇന്ത്യന്‍ മനസ് അവരുടെ ആശയത്തോടൊപ്പമല്ല. രാജ്യത്തെ 80 ശതമാനം ജനങ്ങളും ഭരണകൂടം പ്രചരിപ്പിക്കുന്ന മതാധിഷ്ടിത രാഷ്ട്രീയത്തോട് യോജിക്കാത്തവരാണ്. താല്‍ക്കാലിക ലാഭങ്ങള്‍ക്കായി സങ്കുചിത രാഷ്ട്രീയം കളിക്കുന്നതിന്റെ തിക്തഫലം ഇക്കുറി ബി.ജെ.പി നേരിടേണ്ടി വരും.

? പ്രതിപക്ഷം അഴിമതിക്കാരുടെ കൂട്ടമെന്നാണ് പ്രധാനമന്ത്രി ആക്ഷേപിക്കുന്നത്

ബി.ജെ.പി അഴിമതിക്കാരെന്ന് ആക്ഷേപിച്ചവരെല്ലാം ഇന്ന് അവര്‍ക്കൊപ്പമാണ്. കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നടപടി നേരിട്ട 23 നേതാക്കള്‍ ബി.ജെ.പിയില്‍ ചേര്‍ന്നതോടെ അവരുടെ പേരിലുള്ള കേസുകള്‍ അവസാനിപ്പിച്ചു. വാഷിങ് മെഷിനാണ് ബി.ജെ.പിയെന്ന പരാമര്‍ശത്തില്‍ തെറ്റുണ്ടോ. അവര്‍ക്കൊപ്പം പോകുന്നവര്‍ തൊട്ടടുത്ത നിമിഷം ശുദ്ധരാവുകയാണ്. അഴിമതി കേസില്‍ അറസ്റ്റ് ചെയ്ത് ജയിലിലടച്ച പ്രതിപക്ഷ നേതാക്കളുടെ പേരില്‍ അന്വേഷണ ഏജന്‍സികള്‍ക്ക്  പ്രാഥമികമായ തെളിവുകള്‍ പോലും കണ്ടെത്താന്‍ കഴിയുന്നില്ല എന്നത് കൂടുതല്‍ വ്യക്തമാവുകയാണ്.

?നിലവിലെ സാമൂഹ്യ സാഹചര്യം ആവശ്യപ്പെടുന്ന ബദലാവാന്‍ പ്രതിപക്ഷത്തിന് കഴിയുമെന്നാണോ

ഉറപ്പായും. മഹത്തായ രാജ്യമാണ്  നമ്മുടേത്.  4698 സമുദായങ്ങളുള്ള മറ്റൊരു ദേശം ലോകത്തെവിടെയും കാണാനാകില്ല. ബഹുസ്വരതയുടെ ഈ ഭൂമിയിലാണ് സംഘ്പരിവാര്‍ വിദ്വേഷത്തിന്റെ വിത്തിറക്കാന്‍ ശ്രമിക്കുന്നത്. ഇത്  എല്ലാവരുടെയും രാജ്യമാണ്. ദേശീയ പ്രസ്ഥാന നേതാക്കള്‍ മുന്നോട്ടുവച്ച മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച്, ജനാധിപത്യത്തെ കൂടുതല്‍ കരുത്തുറ്റതാക്കാന്‍ പ്രതിപക്ഷ സഖ്യത്തിന് കഴിയും.

?പല കക്ഷികള്‍ പല നിലപാടുകള്‍- ഇന്‍ഡ്യ സഖ്യത്തിന്റെ പരിമിതികളല്ലെ-

വ്യത്യസ്തമായ ആശയധാരകളുള്ള പ്രസ്ഥാനങ്ങളാണ് ഇന്‍ഡ്യ സഖ്യത്തിലുള്ളത് എന്നത് ഒരു വസ്തുതയാണ്. എന്നാല്‍, വിവിധ മാര്‍ഗങ്ങളിലൂടെ സഞ്ചരിക്കുമ്പോഴും അവയുടെ ലക്ഷ്യം ഒന്നാണ്. ബി.ജെ.പിയെ പരാജയപ്പെടുത്തുക എന്നത്. അതുകൊണ്ടുതന്നെ പല സംസ്ഥാനങ്ങളിലും ഭിന്നമായ കാഴ്ചപ്പാടുകളുമായി നില്‍ക്കുന്ന കക്ഷികളും മോദി ഭരണം താഴെയിറക്കാന്‍ ഒന്നിച്ചുനില്‍ക്കുകയാണ്. എം.പിമാര്‍ തെരഞ്ഞെടുക്കപ്പെട്ട് വന്നാല്‍ ഞങ്ങള്‍ പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കും.

?ജനങ്ങളുടെ വിശ്വാസം നേടാന്‍ ഇന്‍ഡ്യ സഖ്യത്തിന് കഴിയുമോ

ചുരുക്കം ചില ശതകോടീശ്വരന്‍മാരുടെ താല്‍പര്യങ്ങള്‍ക്കുവേണ്ടി ഭരണയന്ത്രം ചലിപ്പിക്കുകയായിരുന്നു നരേന്ദ്രമോദി. തൊഴിലില്ലായ്മ, വിലക്കയറ്റം, വര്‍ഗീയ-വിദ്വേഷ നടപടികള്‍, സംസ്ഥാനങ്ങളിലെ കലാപങ്ങള്‍ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത ദ്രോഹ നടപടികളാല്‍ ജനങ്ങള്‍ തീര്‍ത്തും പ്രതിസന്ധിയിലാണ്. അതേസമയം, ഈവിധമുള്ള ഗൗരവപരമായ രാഷ്ട്രീയ വിഷയങ്ങളെ ചര്‍ച്ചയാക്കാതിരിക്കാനാണ് ജനവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ നിയമങ്ങളുമായി ബി.ജെ.പി രംഗത്തുവന്നത്. സി.എ.എ, എന്‍.ആര്‍.സി തുടങ്ങിയ വിവേചനപരമായ നിയമഭേദഗതികളും നടപടികളും രാജ്യത്ത്  ഭിന്നിപ്പുണ്ടാക്കാനും പരസ്പരം വിദ്വേഷം ജനിപ്പിക്കാനും ഭീതി വിതയ്ക്കാനും വേണ്ടിയാണ്. മോദി സര്‍ക്കാരിന്റെ ഇത്തരം അനീതികള്‍ ജനങ്ങളുടെ മുന്നില്‍ തുറന്നുകാട്ടിയത് പ്രതിപക്ഷമാണ്. അതുകൊണ്ടു തന്നെ പ്രതിപക്ഷത്തില്‍ ജനങ്ങള്‍ക്ക് വിശ്വാസമുണ്ട്.

?എത്രത്തോളം നിര്‍ണായകമാണ് ഈ തെരഞ്ഞെടുപ്പ്

 ഇന്ത്യയുടെ ജനാധിപത്യത്തിനും ഭരണഘടനയ്ക്കും ഏറ്റവും നിര്‍ണായകമാണ് ഈ തെരഞ്ഞെടുപ്പ്. നമ്മുടെ രാജ്യം ജനാധിപത്യ മൂല്യങ്ങളോടെയും അന്തസ്സോടെയും തുടരണമോ എന്നത് തീരുമാനിക്കുന്ന തെരഞ്ഞെടുപ്പാണ് വരാനിരിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ.ഡി.എം.എഫ് റിയാദ് ലീഡേഴ്‌സ് കോണ്‍ക്ലേവ്

Saudi-arabia
  •  8 days ago
No Image

ഒടുവില്‍ തീരുമാനമായി; ഫഡ്‌നാവിസ് തന്നെ മഹാരാഷ്ട്ര മുഖ്യമന്ത്രി

National
  •  8 days ago
No Image

യു.ആര്‍. പ്രദീപും രാഹുല്‍ മാങ്കൂട്ടത്തിലും സത്യപ്രതിജ്ഞ ചെയ്തു

Kerala
  •  8 days ago
No Image

മെഡിക്കല്‍ ലീവ് റഗുലര്‍ ലീവായോ ക്യാഷ് ആയോ മാറ്റുന്നത് കുവൈത്ത് അവസാനിപ്പിക്കുന്നു

Kuwait
  •  8 days ago
No Image

'പ്രതിപക്ഷ നേതാവിന്റെ അവകാശം ചവിട്ടി മെതിച്ചു, ഭരണഘടനാ സംരക്ഷണത്തിനായി പോരാട്ടം തുടരും'  സംഭലില്‍ പോകാനാവാതെ രാഹുല്‍ മടങ്ങുന്നു

National
  •  8 days ago
No Image

കുഞ്ഞിന്റെ അാധാരണ വൈകല്യം: ഡോക്ടര്‍മാര്‍ക്ക് അനുകൂല റിപ്പോര്‍ട്ട് നല്‍കിയ ആരോഗ്യവകുപ്പ് നടപടിക്കെതിരെ കുടുംബം സമരത്തിന്

Kerala
  •  8 days ago
No Image

രാഹുലിനേയും സംഘത്തേയും അതിര്‍ത്തിയില്‍ തടഞ്ഞ് യോഗി പൊലിസ്;  പിന്‍മാറാതെ പ്രതിപക്ഷ നേതാവ്

National
  •  8 days ago
No Image

തലസ്ഥാന നഗരിയിലെ ജനസംഖ്യയുടെ പകുതിയിലധികവും വിദേശികളാണെന്ന് റിയാദ് മേയര്‍

Saudi-arabia
  •  8 days ago
No Image

താജ് മഹല്‍ തകര്‍ക്കുമെന്ന് ഭീഷണി

National
  •  8 days ago
No Image

66.5 ഏക്കർ ദേവസ്വം ഭൂമി എൻ.എസ്.എസ് കൈയേറി; തിരിച്ചുപിടിക്കാൻ നടപടികളുമായി മലബാർ ദേവസ്വം

Kerala
  •  8 days ago