സുഗന്ധഗിരി വനഭൂമിയിലെ മരംമുറിച്ചു കടത്തലില് നടപടി: കല്‍പ്പറ്റ റേഞ്ച് ഓഫിസര്‍ കെ നീതുവിന് സസ്പെന്ഷന്
വയനാട്: സുഗന്ധഗിരി മരംമുറിക്കേസില്‍ വനംവകുപ്പ് ഉദ്യോഗസ്ഥയ്ക്ക് സസ്പെന്ഷന്. കല്‍പ്പറ്റ റേഞ്ചര്‍ കെ നീതുവിനെയാണ് സസ്പെന്റ് ചെയ്തത്. ഗുരുതരമായ കൃത്യവിലോപം ചൂണ്ടിക്കാട്ടിയും വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുമാണ് ഭരണ വിഭാഗം എ.പി.സി.സി.എഫ് പ്രമോദ് ജി കൃഷ്ണന്റെ ഉത്തരവ്. ഡി.എഫ്.ഒ ഷജ്ന കരീമിനോട് വിശദീകരണം തേടിയിട്ടുണ്ട്. ഇത് ലഭിക്കുന്ന മുറയ്ക്ക് തുടര്‍ നടപടികള്‍ സ്വീകരിക്കും.
സംഭവത്തില്‍ 11 ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയേക്കുമെന്നും സൂചനയുണ്ട്. കല്പറ്റ റേഞ്ചിലെ 6 ബിഎഫ്ഒ, 5 വാച്ചര്‍മാര്‍ എന്നിവര്‍ക്കെതിരെയാകും നടപടി.
വനംവകുപ്പ് എടുത്ത കേസില്‍ നിലവില്‍ ഒമ്പത് പ്രതികളാണ് ഒള്ളത്. ഈ പ്രതിപ്പട്ടികയിലേക്ക് വനംവാച്ചര്‍ ജോണ്‍സണെ കൂടി ചേര്‍ക്കാന്‍ വിജിലന്‍സ് ശുപാര്‍ശ ചെയ്തിട്ടുണ്ട്. അനധികൃതമായി മരംമുറിക്കാന്‍ ജോണ്‍സന്റെ ഒത്താശയുണ്ടെന്ന കണ്ടെത്തലിന് പിന്നാലെയാണ് ശുപാര്‍ശ. സംഭവത്തില്‍ സസ്പെന്‍ഷനിലായ കല്‍പ്പറ്റ ഫോറസ്റ്റ് സെഷന് ഓഫീസര്‍ ചന്ദ്രനെ പ്രതിചേര്‍ക്കുന്നത് പരിശോധിക്കണമെന്നും വിജിലന്‍സ് റിപ്പോര്‍ട്ടിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."