സല്‍മാന്‍ ഖാനെ ഇന്നും വേട്ടയാടുന്ന അഞ്ച് വയസുകാരന്റെ അടങ്ങാത്ത പക
ഒരു അഞ്ച് വയസ്സുകാരന്റെ അടങ്ങാത്ത പക. അതാണിന്ന് സല്‍മാന്‍ഖാനെ നിരന്തരം പേടിപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസമാണ് സല്‍മാന്‍ഖാന്റെ മുംബൈ ബാന്ദ്രയിലെ വസതിയില്‍ വെടിവെപ്പുണ്ടാവുന്നത്. ആക്രമി സംഘം ബൈക്കിലെത്തി മൂന്ന് റൗണ്ടോളം വെടിവയ്ക്കുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ സല്‍മാന്‍ വീട്ടില്‍ ഉണ്ടായിരുന്നു എന്നാണ് പോലീസ് പറയുന്നത്. രണ്ടു ദശാബ്ദക്കാലത്തിലേറെയായി സല്‍മാന്‍ഖാനെ വധഭീഷണികള്‍ വിടാതെ പിന്തുടരുകയാണ്. 98 ലാണ് സല്‍മാന്‍ഖാന്‍ ഉള്‍പ്പെടുന്ന കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസ് പുറത്തുവരുന്നത്.
ഹം സാത് സാത്ത് ഹേ സിനിമയുടെ ഷൂട്ടിംഗിനിടെ ജോധ്പൂരിലായിരുന്നു സംഭവം. ബിഷ്‌ണോയി വംശത്തിലെ വിശുദ്ധ മൃഗമായാണ് കാലഹിരന്‍ എന്നറിയപ്പെടുന്ന കൃഷ്ണ മൃഗത്തെ കണക്കാക്കുന്നത്. ഇതിനെ വേട്ടയാടിയെന്നാണ് സല്‍മാന്‍ഖാനെതിരെ ഉയര്‍ന്ന കുറ്റം. അന്ന് ലോറന്‍സ് ബിഷ്‌ണോയി അഞ്ചു വയസ്സുകാരനായിരുന്നു. സല്‍മാന്‍ ഖാന്‍ തങ്ങളുടെ വിശുദ്ധ മൃഗത്തെ വേട്ടയാടിയെന്നറിഞ്ഞ അവനില്‍ പക നിറഞ്ഞു. അന്നുമുതല്‍ ഇന്നോളം അവന്‍ സല്‍മാനെ നിരന്തരം പിന്തുടരുകയാണ്. പിന്നീട് പല ക്രിമിനല്‍ കേസുകളിലും ഉള്‍പ്പെട്ട് ലോറന്‍സ് പലതവണ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. നിലവില്‍ തീഹാര്‍ ജയിലിലാണെങ്കിലും അയാള്‍ക്ക് പുറത്ത് നല്ല സ്വാധീനമുണ്ട്. ലോറന്‍സിന്റെ നിര്‍ദ്ദേശപ്രകാരമാണ് കഴിഞ്ഞ ദിവസം നടന്ന വെടിവെപ്പ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഗുജറാത്തിലേക്ക് കടന്ന പ്രതികളെ ഇതിനോടകം പോലീസ് പിടിച്ചിട്ടുണ്ട്. ബിഷ്‌ണോയ് സംഘത്തിന് വിവിധ സംസ്ഥാനങ്ങളില്‍ ഒളിസങ്കേതങ്ങളുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
സംഭവത്തിന്റെ ഉത്തരവാദിത്വം ലോറന്‍സിന്റെ സഹോദരന്‍ അന്‍മൂല്‍ ബിഷ്‌ണോയ് ഏറ്റെടുത്തിട്ടുണ്ട്. കാനഡയില്‍ ഒളിവില്‍ കഴിയുന്ന ഇയാള്‍ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പ്രതികരിച്ചത്. ഇത് ട്രെയിലര്‍ ആണെന്നായിരുന്നു കുറുപ്പിന്റെ ഉള്ളടക്കം. നിരവധി തവണയാണ് ലോറന്‍സും കുടുംബവും സല്‍മാന് വധഭീഷണി ഉയര്‍ത്തിയത്. കഴിഞ്ഞവര്‍ഷം ഏപ്രില്‍ 30ന് സല്‍മാന്‍ കൊല്ലപ്പെടുമെന്ന സന്ദേശം നേരിട്ട് മുംബൈ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ എത്തിയിരുന്നു. പോലീസിനെ ബിഷ്‌ണോയി സംഘം വകവയ്ക്കുന്നില്ല എന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം. അതേസമയം കേസില്‍ ഉള്‍പ്പെട്ട മറ്റുതാരങ്ങള്‍ക്കൊന്നും ഇത്തരത്തില്‍ വധഭീഷണിയില്ല. സല്‍മാനൊപ്പം ബോളിവുഡ് താരങ്ങളായ സെയ്ഫ് അലി ഖാന്‍, സൊനാലി ബേന്ദ്ര, തബു, നീലം കോത്താരി എന്നിവരും വേട്ടയാടല്‍ സംഘത്തിലുണ്ടായിരുന്നു. എന്നാല്‍ ബിഷ്‌ണോയി വംശത്തിന്റെ വെറുപ്പ് മുഴുവന്‍ സല്‍മാനെതിരെയാണ്.
തങ്ങളുടെ ഗുരുവായ ജംബോജിയുടെ പുനര്‍ജന്മമാണ് കൃഷ്ണമൃഗം എന്നാണ് ബിഷ്‌ണോയുടെ വാദം. തങ്ങളുടെ പുണ്യ മൃഗത്തെ വേട്ടയാടിയത് പൊറുക്കാനാവാത്ത തെറ്റ് ആണെന്നാണ് ഇവര്‍ ആവര്‍ത്തിച്ച് പറയുന്നത്. ഇവിടെ മനുഷ്യനെ വേട്ടയാടുന്നത് മൃഗത്തിന്റെ പേരിലാണെന്നതാണ് വിരോധാഭാസം. സല്‍മാനെ 2018 ല്‍ കോടതി കുറ്റക്കാരനാണെന്ന് വിധിച്ചിരുന്നെങ്കിലും ലോറന്‍സ് ഇതിലൊന്നും തൃപ്തിപ്പെട്ടില്ല. അദ്ദേഹം നിരന്തരം ഷൂട്ടര്‍മാരെ അയച്ച് സല്‍മാനെ അപായപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടേയിരിക്കുകയാണ്. പഞ്ചാബി ഗായകന്‍ സിദ്ധു മുസേ വാലയെ കൊലപ്പെടുത്തിയത് പോലെ കൊല്ലുമെന്നാണ് ഭീഷണികള്‍. നിലവില്‍ പോലീസ് സുരക്ഷയില്‍ ബുള്ളറ്റ്പ്രൂഫ് കാറിലും ബോഡിഗാര്‍ഡ്‌സിനൊപ്പവുമാണ് സല്‍മാന്റെ യാത്ര.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."