ചരിത്ര കെട്ടിടങ്ങള്‍ ഇന്നലകളിലെ പൗരുഷം: യു.എ ഖാദര്‍
കോഴിക്കോട്: ചരിത്രകെട്ടിടങ്ങള്‍ പൊളിക്കരുതെന്നും അത് ഇന്നലകളിലെ പൗരുഷത്തിന്റെ അടയാളപ്പെടുത്തലുകളാണെന്നും സാഹിത്യകാരന്‍ യു.എ ഖാദര്‍. നഗരത്തിന് സ്വപ്ന പദ്ധതികള്‍ ആവശ്യമാണ്. എന്നാല്‍ വികസനങ്ങള്‍ക്കുള്ള പൊതുസമീപനത്തില്‍ മാറ്റം വരണ്ടേതുണ്ട്. വൈക്കം മുഹമ്മദ് ബഷീറിനായുള്ള സ്മാരക നിര്‍മാണം തുടങ്ങിയിട്ട് വര്‍ഷങ്ങളായിട്ടും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എയര്‍ ഹിന്ദ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിന്റെ സഹകരണത്തോടെ പി.ടി മുസ്തഫയും സി.വി ഫാസില്‍ ഹസനും തയാറാക്കിയ 'എന്റ കോഴിക്കോട്' എന്ന ചിത്ര പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം കോഴിക്കോട് ആര്‍ട്ട് ഗാലറിയില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആകാശത്തിലും കൊട്ടാരം പണിയാം മനോഹരമായ സ്വപ്നങ്ങള്‍ കാണാം. എന്നാല്‍ മനോഭാവത്തില്‍ മാറ്റങ്ങള്‍ വരേണ്ടതുണ്ട്. പുരോഗതിക്ക് വിമര്‍ശനങ്ങള്‍ തടസമാണ്. അത് തട്ടിമാറ്റി മുന്നേറാന്‍ കഴിയേണ്ടതുണ്ട്. ടൗണ്‍ഹാള്‍ പഴയ സ്വപ്നങ്ങളുടെ കൊട്ടാരമാണ്. ശുഭാപ്തി വിശ്വാസവും പ്രതീക്ഷകളുമുള്ള കലാകാരനാണ് മുസ്തഫയെന്നും യു.എ ഖാദര്‍ പറഞ്ഞു.
സുപ്രഭാതം മാനേജിങ് എഡിറ്റര്‍ നവാസ് പൂനൂര്‍, പ്രസ് ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂര്‍, കെ. അബൂബക്കര്‍, ഡോ. മൊയ്തു, കൗണ്‍സിലര്‍ ഷമീം തങ്ങള്‍, ശശികുമാര്‍, മൊയ്തീന്‍ കോയ, ഇ.വി ഉസ്മാന്‍കോയ, പി.ടി മുസ്തഫ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."