HOME
DETAILS

വിഴിഞ്ഞം പുലിമുട്ട് നിര്‍മാണം നിലച്ചു

  
backup
January 15 2017 | 22:01 PM

%e0%b4%b5%e0%b4%bf%e0%b4%b4%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%82-%e0%b4%aa%e0%b5%81%e0%b4%b2%e0%b4%bf%e0%b4%ae%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d



വിഴിഞ്ഞം: വിഴിഞ്ഞം തുറമുഖ നിര്‍മാണവുമായി ബന്ധപ്പെട്ട വാര്‍ഫ് നിര്‍മ്മാണത്തിന്റെ മുന്നൊരുക്കങ്ങള്‍ക്കായി പുലിമുട്ട് നിര്‍മാണം നിര്‍ത്തിവച്ചു. താല്‍കാലികമായാണ് ബ്രേക്ക് വാട്ടര്‍ നിര്‍മാണം നിര്‍ത്തിവച്ചിരിക്കുന്നതെന്നാണ് നിര്‍മ്മാണ കമ്പനിയുടെ  വിശദീകരണം. ഇതിന്റെ ഭാഗമായി കരിങ്കല്ല് വിതരണം നടത്തുന്നവരോട് നിര്‍മാണ കമ്പനിയായ അദാനി ഗ്രൂപ്പ് കല്ലിന്റെ വിതരണം  ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ടു കത്ത് നല്കിയിരിക്കുകയാണ്. 1000 ദിവസം കൊണ്ട് ആദ്യഘട്ടം പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ട് ധൃുതഗതിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതിനിടെയാണ് പുലിമുട്ടിന്റെ നിര്‍മാണം അപ്രതീക്ഷിതമായി നിലച്ചിരിക്കുന്നത്. ഇതോടെ പണിയാരംഭിച്ച് വര്‍ഷം ഒന്ന് പിന്നിടുന്ന തുറമുഖ  നിര്‍മാണത്തിന്റെ പുരോഗതി തടസ്സപ്പെടുമെന്ന ആശങ്കയാണ് ഉയര്‍ന്നിരിക്കുന്നത്.  
പുലിമുട്ട് നിര്‍മാണം പുരോഗമിക്കുന്നതിനിടെ കാരണം വ്യക്തമാക്കാതെ കരിങ്കല്ല് വിതരണം നിര്‍ത്തിവയ്ക്കണമെന്ന് കത്ത് നല്കിയത് കോണ്‍ട്രാക്ടര്‍മാരെയും ആശങ്കയിലാക്കിയിട്ടുണ്ട്. വിഴിഞ്ഞം കരിമ്പള്ളിക്കരയില്‍ നിന്ന് കടലിലേക്ക് മൂന്ന് കിലോമീറ്റര്‍ നീളത്തില്‍ നിര്‍മിക്കുന്ന പുലിമുട്ടിന്റെ 600 മീറ്റര്‍ നിര്‍മ്മാണം പൂര്‍ത്തിയായിട്ടുണ്ട്. ഇതോടൊപ്പം കടല്‍ കുഴിക്കല്‍ യന്ത്രങ്ങള്‍ കുഴിച്ച് കരയാക്കിയ മണല്‍ക്കൂനകള്‍ക്ക് സംരക്ഷണം നല്‍കുന്നതിനുള്ള കരിങ്കല്‍ ഭിത്തി നിര്‍മാണവും ഒരാഴ്ചയായി പുരോഗമിക്കുന്നതിനിടയില്‍ കാരണം അറിയിക്കാതെ കല്ല് വിതരണം നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ട നിര്‍മാണ കമ്പനിയായ അദാനി ഗ്രൂപ്പിന്റെ  പുതിയ തീരുമാനത്തില്‍ ആശങ്കയുണ്ടെന്ന് കരിങ്കല്ല് വിതരണക്കാര്‍ പറയുന്നു.
തുറമുഖ നിര്‍മാണത്തിന് മതിയായ അളവില്‍ കല്ല് ലഭിക്കുന്നില്ലെന്ന പരാതി ഉയര്‍ത്തി നിര്‍മാണ പ്രവര്‍ത്തികള്‍ക്ക് കമ്പനി ബദല്‍ സംവിധാനത്തെ കുറിച്ച് ആലേചിക്കുന്നതായി വാര്‍ത്തയും വന്നിരുന്നു. ഇതാണ് കല്ല് വിതരണക്കാരെ ആശങ്കയിലാക്കുന്നത്. മതിയായ അളവില്‍ കല്ല് ലഭിക്കുന്നില്ല എന്ന പരാതിയില്‍ കഴമ്പില്ലെന്നും തുറമുഖ നിര്‍മാണത്തിന് ആവശ്യമായ കല്ല് നല്കാന്‍ തങ്ങള്‍ക്ക് കഴിയുമെന്ന ഉറപ്പ് പറയുന്ന കോണ്‍ട്രാക്ടര്‍മാര്‍ ഇപ്പോള്‍ നടക്കുന്ന ചില നടപടികള്‍ കേരളത്തിന്റെ സ്വപ്ന പദ്ധതിയെ അട്ടിമറിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നും ആരോപിക്കുന്നു. ജില്ലയുടെ വിവിധ സ്ഥലങ്ങളിലെ ക്വാറികളില്‍  നിന്ന് ദിനംപ്രതി നൂറ് കണക്കിന് ലോഡ് കരിങ്കല്ല് വിഴിഞ്ഞത്ത് എത്തിയിരുന്നു. കമ്പനി അംഗികരിച്ച നൂറോളം ടിപ്പര്‍ ലോറികളും രാപ്പകല്‍ കല്ലുകൊണ്ടുവരാന്‍ രംഗത്ത് തുടരുന്നതിനിടെയാണ് നിര്‍മ്മാണ കമ്പനിയുടെ പുതിയ  തീരുമാനം. കേന്ദ്ര പരിസ്ഥിതി ട്രൈബ്യൂണലിന്റെ നിരീക്ഷണത്തില്‍ പരിസ്ഥിതിക്ക് കോട്ടം തട്ടാതെയാണ് നിര്‍മാണം നടന്നുവരുന്നത്. അന്താരാഷ്ട്ര തുറമുഖത്തിന്റ വാര്‍ഫിന്റെ നിര്‍മാണം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട്   ഉന്നതതല ചര്‍ച്ച ഈ മാസം പൂര്‍ത്തിയാക്കി, പൈലിംഗ് നടത്താനുള്ള കൂറ്റന്‍ യന്ത്രങ്ങളും ബാര്‍ജുകളും ടഗ്ഗുകളും മറ്റനുബന്ധ സംവിധാനങ്ങളും അടുത്തമാസത്തോടെ വിഴിഞ്ഞത്ത് എത്തിച്ച് മാര്‍ച്ചില്‍ പണി തുടങ്ങുമെന്നാണ് നിര്‍മാണ കമ്പനി അറിയിച്ചിരുന്നത്. തീരത്ത് നിന്ന് നാനൂറ് മീറ്റര്‍ വീതിയിലും എണ്ണൂറ് മീറ്റര്‍ നീളത്തിലും നിര്‍മിക്കുന്ന വാര്‍ഫിനായി മണ്‍സൂണ്‍ സീസണ് മുന്‍പ് പരമാവധി മണല്‍ത്തട്ട് തയാറാക്കാനായി രണ്ട് ഡ്രഡ്ജറുകള്‍ ഇരുപത്തിനാല്‍ മണിക്കൂറും പ്രവര്‍ത്തിച്ചുവരികയാണ്. ഇങ്ങനെ  കരക്കെത്തിക്കന്ന മണല്‍ക്കൂനകള്‍ തട്ടുകളാക്കുന്ന ജോലിയും ഊര്‍ജിതമായി നടന്നുവരികയാണ്.
കഴിഞ്ഞവര്‍ഷം മണ്‍സൂണില്‍ ആഞ്ഞടിച്ച തിരമാലകള്‍ മണല്‍ചാക്ക് നിറച്ചുള്ള പ്രതിരോധം ഭേദിച്ച് വാര്‍ഫിനായി നിര്‍മിച്ച മണല്‍തട്ട് തകര്‍ത്തിരുന്നു. ഈ സന്ദര്‍ഭത്തില്‍ മണല്‍തട്ട് സംരക്ഷിക്കാനാരംഭിച്ച കരിങ്കല്‍ ഭിത്തി നിര്‍മാണം അവതാളത്തിലായാല്‍ മണല്‍ത്തട്ട് നിറക്കലും അവതാളത്തിലാകും. ഇത് തുറമുഖ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ വേഗതയെയും ബാധിക്കും എന്ന ആശങ്കയും ഉയര്‍ത്തിയിട്ടുണ്ട്.













Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാന്യമായ പരിഗണന നല്‍കിയിട്ടില്ല; മമ്മൂട്ടി സി.പി.എം ബന്ധം ഉപേക്ഷിക്കുമെന്ന് ചെറിയാന്‍ ഫിലിപ്പ്

Kerala
  •  2 months ago
No Image

മലപ്പുറത്തിനെതിരെ വിദ്വേഷ പരാമര്‍ശവുമായി മുഖ്യമന്ത്രി;  രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി മലപ്പുറത്ത് കോടികളുടെ ഹവാല, സ്വര്‍ണക്കടത്ത്

Kerala
  •  2 months ago
No Image

പോക്‌സോ കേസില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി പിടിയില്‍

Kerala
  •  2 months ago
No Image

എം.എം ലോറന്‍സിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം; ഹിയറിങ്ങില്‍ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കണം

Kerala
  •  2 months ago
No Image

സുപ്രിം കോടതിയില്‍ സിദ്ദീഖിന് ആശ്വാസം രണ്ടാഴ്ചത്തേക്ക് അറസ്റ്റ് തടഞ്ഞു

Kerala
  •  2 months ago
No Image

ബിരുദദാന ചടങ്ങിന് കഫിയ ധരിച്ചെത്തി; വിദ്യാര്‍ഥിയുടെ ബിരുദം തടഞ്ഞുവെച്ച് ടിസ് 

National
  •  2 months ago
No Image

ഹോട്ടല്‍ മുറിയില്‍ വച്ച് ലൈംഗിക അതിക്രമം നടത്തി; നടന്‍ ബാലചന്ദ്രമേനോനെതിരേ ലൈംഗിക പീഡന പരാതിയുമായി നടി

Kerala
  •  2 months ago
No Image

അമേരിക്കയില്‍ 'ഹെലിന്‍' താണ്ഡവം; വീശിയടിച്ച ചുഴലിക്കാറ്റില്‍ മരണം 100 കവിഞ്ഞു

International
  •  2 months ago
No Image

തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് മൂന്ന് ഹനുമാന്‍ കുരങ്ങുകള്‍ കൂട്ടില്‍ നിന്ന് പുറത്തുചാടി; പിടിക്കാന്‍ ശ്രമം

Kerala
  •  2 months ago
No Image

ഗുജറാത്തില്‍ 1.60 കോടി രൂപയുടെ വ്യാജ കറന്‍സി പിടികൂടി; നോട്ടില്‍ ഗാന്ധിജിക്ക് പകരം അനുപം ഖേര്‍, റിസര്‍വ് ബാങ്കിന് പകരം 'റിസോള്‍ ബാങ്ക് ഓഫ് ഇന്ത്യ' 

National
  •  2 months ago