HOME
DETAILS

കോവളത്ത് സൂര്യാസ്തമയത്തിനും കാഴ്ചകള്‍ക്കുമെത്തുന്നവരെ സ്വാഗതം ചെയ്യുന്നത് മാലിന്യക്കൂമ്പാരം

  
backup
January 15 2017 | 22:01 PM

%e0%b4%95%e0%b5%8b%e0%b4%b5%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%b8%e0%b5%82%e0%b4%b0%e0%b5%8d%e0%b4%af%e0%b4%be%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%ae%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4



കോവളം: വിഴിഞ്ഞത്ത് കടല്‍കാഴ്ചകള്‍ കാണാനും സൂര്യാസ്തമയം ദര്‍ശിക്കാനുമെത്തുന്നവരെ സ്വാഗതം ചെയ്യുന്നത് അസഹ്യമായ ദുര്‍ഗന്ധം. ഇവിടെ കടല്‍തീരം അറവുശാലക്കാരുടേതടക്കമുള്ള  മാലിന്യ നിക്ഷേപകേന്ദ്രമായി മാറിയതാണ് വിഴിഞ്ഞം ബൊള്ളാര്‍ഡ് പുള്‍ടെസ്റ്റിങ് കേന്ദ്രവും പുതിയ വാര്‍ഫും കാണാനെത്തുന്ന സഞ്ചാരികളെ ദുരിത്തിലാക്കിയിരിക്കുന്നത്. ദുര്‍ഗന്ധം സഹിക്കവയ്യാതെ മൂക്ക് പൊത്തിയാണ് സഞ്ചാരികള്‍ ഇവിടെ നില്‍ക്കുന്നത്. കരയും ജലാശയങ്ങളും മലിനമാക്കി മാലിന്യം വലിച്ചെറിയുന്ന സംഘങ്ങള്‍ കടലിനെയും വെറുതെ വിടില്ലെന്നതിനുദാഹരണമാണ് വിഴിഞ്ഞം തുറമുഖത്തിന് സമീപത്തെ ഈ മനോഹര സ്ഥലം.
രാത്രി കാലങ്ങളിലും തിരക്കൊഴിഞ്ഞ സമയങ്ങളിലും ഓട്ടോകളിലും പിക്അപ് വാനുകളിലും ഇരുചക്ര വാഹനങ്ങളിലും ചാക്കുകളിലാക്കി കൊണ്ടുവരുന്ന മാംസാവശിഷ്ടങ്ങളും പ്ലാസ്റ്റിക്ക് അടക്കമുള്ള ഭക്ഷണ വേസ്റ്റും പുള്‍ടെസ്റ്റിംഗ് കേന്ദ്രത്തിന് മുന്നില്‍ നിന്ന് കടലിലേക്ക് വലിച്ചെറിയുകയാണ് പതിവ്. ഇങ്ങനെ വലിച്ചെറിയുന്നതിനിടയില്‍ പാറക്കൂട്ടങ്ങള്‍ക്കിടയില്‍ കുടുങ്ങുന്ന മാലിന്യങ്ങള്‍ കാക്കകളും പരുന്തിന്‍ കൂട്ടങ്ങളും കൊത്തിവലിച്ച് തുറമുഖ വാര്‍ഫിലും സമീപത്തെ പള്ളി അങ്കണത്തിലും പരിസര പ്രദേശങ്ങളിലും കൊണ്ടിടുന്നത് പ്രദേശവാസികളെയും ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. ആടുമാടുകളുടെയും കോഴികളുടെയും മാംസാവശിഷ്ടങ്ങളില്‍ നിന്ന് രൂക്ഷമായ ദുര്‍ഗന്ധമാണ് ഉയരുന്നത്. കപ്പലുകളുടെ ശേഷി പരിശോധനക്കുള്ള ബൊള്ളാര്‍ഡ് പുള്‍ടെസ്റ്റിംഗ് കേന്ദ്രത്തിലും പാര്‍ക്കിലും ഇരുന്ന് കാഴ്ചകള്‍ കാണാന്‍ സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ ദൂരെ സ്ഥലങ്ങളില്‍ നിന്ന് പോലും ദിനംപ്രതി നൂറ് കണക്കിന് സഞ്ചാരികള്‍ വന്നുപോകുന്ന ഇടത്താണ് ഈ ഗതി കേട്.
തുറമുഖത്തിന്റെ പുതിയ വാര്‍ഫും പരിസരവും പക്ഷികള്‍ കൊത്തി വലിച്ചു കൊണ്ടിടുന്ന മാംസാവശിഷ്ടങ്ങളില്‍ പറ്റി പിടിക്കാന്‍ കൂട്ടമായി എത്തുന്ന ഈച്ചകളും ചെറുപ്രണികളും പരിസരം കൈയ്യടക്കിയ അവസ്ഥയിലാണ്. സുരക്ഷാ സേനകളായ തീരസംരക്ഷണ സേനയും തീരദേശ പൊലിസും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെതുള്‍പ്പടെ തമ്പടിച്ചിരിക്കുന്നതിന് അന്‍പത് മീറ്റര്‍ മാറിയും കസ്റ്റംസിന്റെ  സിഗ്‌നല്‍ സ്റ്റേഷന്റെയും തൊട്ടു മുന്നിലുമാണ് കടലിനെയും മലിനമാക്കുന്ന ഈ  മാലിന്യ നിക്ഷേപ കേന്ദ്രം. കടലിനെ മലിനമാക്കുന്നത് തടയാന്‍ അടിയന്തിര നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയാറാകണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-26-10-2024

PSC/UPSC
  •  2 months ago
No Image

പ്രിയങ്ക ഗാന്ധിക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവകാശമില്ലെന്ന് ബിജെപി

National
  •  2 months ago
No Image

ട്രാഫിക് നിയമങ്ങൾ കർശനമാക്കാൻ ഒരുങ്ങി കുവൈത്ത്

Kuwait
  •  2 months ago
No Image

പാക്കിസ്ഥാനിൽ ചാവേർ ആക്രമണം; എട്ടു പേർ കൊല്ലപ്പെട്ടു

International
  •  2 months ago
No Image

വിഴി‌ഞ്ഞം ചപ്പാത്ത് ചന്തയ്ക്ക് സമീപം തലയോട്ടിയും അസ്ഥികൂടവും; മൂന്ന് മാസം മുൻപ് കാണാതായ വ്യക്തിയുടേതെന്ന് സംശയം

Kerala
  •  2 months ago
No Image

ഭീകരരുടെ ഒളിയിടം തകർത്ത് സുരക്ഷാ സേന; മൈനുകളും,ഗ്രനേഡുകളും കണ്ടെത്തി

National
  •  2 months ago
No Image

1991ല്‍ പാലക്കാട് മുനിസിപ്പാലിറ്റി ഭരിക്കാന്‍ സിപിഎം ബിജെപിയുടെ പിന്തുണ തേടി; കത്ത് പുറത്തുവിട്ട് സന്ദീപ് വാര്യര്‍

Kerala
  •  2 months ago
No Image

വിമാനങ്ങള്‍ക്കു നേരെ വ്യാജബോംബ് ഭീഷണി; 25 കാരൻ പിടിയിൽ

National
  •  2 months ago
No Image

വയനാട് ലഹരിയുടെ കേന്ദ്രമായി മാറി, 500 ലധികം ബലാത്സംഗങ്ങളുണ്ടായി; ജില്ലക്കെതിര അധിക്ഷേപ പോസ്റ്റുമായി ബി.ജെ.പി വക്താവ്

National
  •  2 months ago
No Image

യു.എ.ഇയിൽ പുതിയ ഗതാഗത നിയമങ്ങൾ; ലംഘനങ്ങൾക്ക് തടവും രണ്ട് ലക്ഷം ദിർഹം വരെ പിഴയും

uae
  •  2 months ago