നഗരസഭാ പൊതുനിരത്തുകളില്‍ സ്ഥാപിച്ച കാമറകള്‍ പ്രഹസനം; മാലിന്യ നിക്ഷേപം തുടരുന്നു
നെടുമങ്ങാട്: പൊതുനിരത്തുകളില്‍ മാലിന്യ നിക്ഷേപം തടയാന്‍ നെടുമങ്ങാട് നഗരസഭ ലക്ഷങ്ങള്‍ ചെലവഴിച്ചു സ്ഥാപിച്ച കാമറകള്‍ നോക്കുകുത്തിയായി മാറുന്നു. വാഹനങ്ങളിലെത്തി പ്ലാസ്റ്റിക് കവറുകളില്‍ കെട്ടിയ മാലിന്യങ്ങള്‍ പൊതുനിരത്തില്‍ വലിച്ചെറിയുന്നവരെ കാമറ ഉപയോഗിച്ച് പിടികൂടും എന്ന് വീമ്പിളക്കിയാണ് അധികൃതര്‍ ഇത്സ്ഥാപിച്ചത്.
കുറച്ചുദിവസം കാമറയില്‍ പതിഞ്ഞാലോ എന്ന് പേടിച്ചു മാലിന്യം വലിച്ചെറിയാന്‍ ആരും ധൈര്യപ്പെട്ടില്ല. കാമറ പ്രഹസനമാണെന്നു മനസിലാക്കിയവര്‍ കാമറയുടെ മുന്നിലാണ് ഇപ്പോള്‍ പ്ലാസ്റ്റിക് കവറില്‍ നിറച്ച മാലിന്യം തള്ളുന്നത്.
നെടുമങ്ങാട് കല്ലമ്പാറ റോഡില്‍ ബഥനി ആശ്രമത്തിനു സമീപം മാലിന്യം ദിനംപ്രതി കുമിഞ്ഞു കൂടുകയാണ്. ഇതിനു സമീപത്തു കൂടി ഒഴുകുന്ന കിള്ളിയാറിലും മാലിന്യം പതിക്കുന്നുണ്ട്. കിള്ളിയാര്‍ മലിനസമാകുന്നത് തടയാന്‍ നഗരസഭ ശക്തമായ നടപടി സ്വീകരിക്കുമെന്ന പ്രഖാപനവും കടലാസില്‍ ഒതുങ്ങുകയാണ്.
വീടുകളില്‍ വ്യാപാരസ്ഥാപനങ്ങളില്‍ നിന്നും ശേഖരിച്ചു വയ്ക്കുന്ന മാലിന്യങ്ങള്‍ നഗരസഭാ സംഭരിച്ചു നിര്‍മാര്‍ജനം ചെയ്യുമെന്ന പ്രഖ്യാപനവും പാഴ്‌വാക്കായി.
അനുദിനം നെടുമങ്ങാട് നഗരത്തിലും പരിസരങ്ങളിലും മാലിന്യങ്ങള്‍ കുമിഞ്ഞു കൂടുമ്പോള്‍ നഗരസഭയുടെ മാലിന്യനിര്‍മാര്‍ജനപദ്ധതികളെല്ലാം പരാജയമാകുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."