'എം.ടിക്കും കമലിനും നേര്‍ക്കുള്ള കടന്നാക്രമണത്തിന് കാരണം മനുഷ്യന്‍ മനുഷ്യന്റെ ശത്രുവെന്ന ചിന്ത'
ചാവക്കാട്: മനുഷ്യന്‍ മനുഷ്യന്റെ ശത്രുവാണെന്ന ചിന്താധാരയില്‍നിന്നാണ് എം.ടിക്കും കമലിനും നേര്‍ക്കുള്ള കടന്നാക്രമണങ്ങള്‍ ഉണ്ടായതെന്ന് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. ഇത്തരം അപകടകരമായ പ്രവണതകള്‍ ഇല്ലാതാകണമെങ്കില്‍ സാംസ്‌ക്കാരികമായി ഉയര്‍ന്ന് ചിന്തിക്കാന്‍ തക്കവണ്ണമുള്ള സമഗ്ര വിദ്യാഭ്യാസമാണ് വേണ്ടത്.
ചാവക്കാട് നഗരസഭയിലെ പട്ടിക വിഭാഗക്കാരായ വിദ്യാര്‍ഥികള്‍ക്കുള്ള പഠനോപകരണങ്ങള്‍, സൈക്കിള്‍ എന്നിവയുടെ വിതരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദേഹം. സാംസ്‌ക്കാരികരംഗത്ത് കേരളം ഇനിയും മുന്നേറാനുണ്ട്. സംസ്‌ക്കാരം മതത്തിന്റേയോ, ചരിത്രം ഐതിഹ്യത്തിന്റേയോ ഭാഗമല്ലെന്ന് മന്ത്രി പറഞ്ഞു. ഗ്രാമപ്രദേശങ്ങളില്‍ കൂടുതല്‍ സിനിമാ തിയേറ്ററുകള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ ശ്രമം നടത്തും. അഞ്ചുവര്‍ഷം കൊണ്ട് 50,000 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
ഇത് ബജറ്റ് തുക കൊണ്ടുമാത്രം സാധ്യമല്ലാത്തതിനാല്‍ ബദല്‍ സംവിധാനങ്ങള്‍ തേടുമെന്നും മന്ത്രി പറഞ്ഞു. കെ.വി അബ്ദുല്‍ ഖാദര്‍ എം.എല്‍.എ അധ്യക്ഷനായി. മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്കുള്ള ഫര്‍ണിച്ചറുകളുടേയും സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കുള്ള ഫര്‍ണിച്ചറുകളുടേയും വിതരണവും ഇതോടൊപ്പം നടന്നു. നഗരസഭ ചെയര്‍മാന്‍ എന്‍.കെ അക്ബര്‍, വൈസ് ചെയര്‍പേഴ്‌സന്‍ മഞ്ജുഷ സുരേഷ്, നസീം അബു, എം.ആര്‍ രാധാകൃഷ്ണന്‍, പി.കെ അബൂബക്കര്‍ ഹാജി, ദയാനന്ദന്‍ മാമ്പുള്ളി, ലാസര്‍ പേരകം, പി.കെ സെയ്താലികുട്ടി, ഒ.കെ സതി. മുഹമ്മദ് ബഷീര്‍, എന്‍.ആര്‍ മല്ലിക, ഇ.പി സുരേഷ്‌കുമാര്‍, എം.കെ ഗിരീഷ്, എ.എ മഹേന്ദ്രന്‍, എ.സി ആനന്ദന്‍, എം.ബി രാജലക്ഷ്മി, എ.എച്ച അക്ബര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."