കല്‍പാത്തി ഈഴവ സമരം ശ്രദ്ധ നേടിയില്ലെന്ന് എം.ജി.എസ്
പാലക്കാട്: ദേശീയ നേതാക്കളുടെസാന്നിധ്യമോ ദേശീയ പ്രസ്ഥാനത്തിന്റെ പിന്‍തുണയോ ഇല്ലെന്ന കാരണത്താല്‍ ശ്രദ്ധിക്കപ്പെടാതെ പോയ സമരമാണ് കല്പാത്തി ഈഴവ സമരമെന്ന് ചരിത്ര പണ്ഡിതന്‍ എം. ജി.എസ് നാരായണന്‍. പാലക്കാടിന്റെ സാമൂഹിക മുന്നേറ്റത്തിന് തുടക്കം കുറിച്ച കല്പാത്തി ഈഴവ സമരവും അനുബന്ധ സംഭവങ്ങളും ആസ്പദമാക്കി തയ്യാറാക്കുന്ന ഡോക്യുമെന്റെറി 'കല്പാത്തിയുടെ കാണാപ്പുറങ്ങള്‍ സ്വിച്ച് ഓണ്‍ ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാതിക്കോലത്തിന്റെ മര്‍മ സ്ഥാനത്തുകിട്ടിയ പ്രഹരമാണ് എന്നതു തന്നെയാണ് ഈ സമരത്തിന്റെ രാഷ്ട്രീയ പ്രാധാന്യം. വൈക്കം ഗുരുവായൂര്‍ പ്രക്ഷോഭത്തില്‍ നിന്ന് വിഭിന്നമായി താഴ്ന്ന ജാതിക്കാര്‍ താഴ്ന്ന ജാതിക്കാര്‍ക്കു വേണ്ടി നടത്തിയ സമരമെന്ന പ്രത്യേകതയുമുണ്ട് കല്പാത്തി സമരത്തിന്. ചില സംഭവങ്ങള്‍ നൂറ്റാണ്ടുകള്‍ കഴിഞ്ഞാണ് ശ്രദ്ധയില്‍പ്പെടുന്നത്. ചരിത്രത്തിന് നൈരന്തര്യമില്ല. അത്തരമൊരു ചരിത്രമാണ് കല്പാത്തി സമരം. 1900 മുതല്‍ 1925 വരെയുള്ള കാലഘട്ടവും സാമൂഹികരാഷ്ട്രീയ മുന്നേറ്റവുമാണ് 'കല്പാത്തിയുടെ കാണാപ്പുറങ്ങള്‍' എന്ന പേരില്‍ ദൃശ്യവത്കരിക്കുന്നത്. തീര്‍ത്ഥാ ക്രിയേഷന്റെ ബാനറില്‍ ഹരിദാസ് മച്ചിങ്ങലാണ് നിര്‍രാണം. പഠനം സംവിധാനം ബോബന്‍ മാട്ടുമന്ത. ക്യാമറ പ്രമേഷ് ലിജോ പനങ്ങാടന്‍. കലാസംവിധാനം കെ.എ.മനോജ്. എഡിറ്റിങ്ങ് കെ.എ. ബാബുരാജ്, സംഗീതം വിഷ്ണു പ്രസാദ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."