പൊതു വിദ്യാഭ്യാസത്തിന്റെ പ്രസക്തി പൊതു സമൂഹം തിരിച്ചറിഞ്ഞു തുടങ്ങി: ഗോവിന്ദന്‍ പള്ളിക്കാപ്പില്‍
നീലേശ്വരം: പൊതുവിദ്യാലയങ്ങളുടെ പ്രസക്തിയും പ്രാധാന്യവും പൊതു സമൂഹം തിരിച്ചറിഞ്ഞു തുടങ്ങിയെന്നു സി.പി.ഐ ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ അഭിപ്രായപ്പെട്ടു. എ.കെ.എസ്.ടി.യു ജില്ലാ സമ്മേളനത്തോടനുബന്ധിച്ചു നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുസമൂഹം പൊതുവിദ്യാലയങ്ങളെ പിന്തുണക്കാന്‍ തയാറായി വരുന്നു എന്നതിനുള്ള തെളിവാണ് എ.കെ.എസ്.ടി.യു നേതൃത്വം നല്‍കുന്ന 'മുന്നേറ്റം' പദ്ധതിയുടെ വിജയം. ജനപക്ഷത്തുനിന്നു കൊണ്ട് പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനു വേണ്ടി ഇനിയും ഏറെ മുന്നോട്ടു പോവാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പി വിജയകുമാര്‍ അധ്യക്ഷനായി. ബങ്കളം കുഞ്ഞിക്കൃഷ്ണന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ ശ്രീകുമാര്‍, പ്രസിഡന്റ് ആര്‍ ശരത്ചന്ദ്രന്‍ നായര്‍, പി രാജഗോപാലന്‍, ടി.എ അജയകുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം എം നാരായണന്‍ (മുന്‍ എം.എല്‍.എ ) ,ജയന്‍ നീലേശ്വരം, ബങ്കളം കുഞ്ഞിക്കൃഷ്ണന്‍, പി.എ നായര്‍, പി ഭാര്‍ഗവി സംസാരിച്ചു. സര്‍വിസില്‍ നിന്നു വിരമിക്കുന്ന വി മാധവന്‍, വി സുരേന്ദ്രന്‍, ടി.വി രവീന്ദ്രന്‍ എന്നിവര്‍ക്ക് യാത്രയയപ്പു നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."