അന്‍ഷാദിന്റെ ടീസര്‍ സൂപ്പര്‍ ഹിറ്റ്
ആലക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ പ്രചരണാര്‍ഥം പുറത്തിറക്കിയ ടീസര്‍ വീഡിയോ സംവിധാനം ചെയ്യാന്‍ സാധിച്ചതിന്റെ ആഹ്ലാദത്തിലാണ് കരുവഞ്ചാല്‍ സ്വദേശിയായ അന്‍ഷാദ് (24). കേരള പൊലിസിന് വേണ്ടി അഞ്ചോളം ഡോകുമെന്‍ഡറികള്‍ ചെയ്തതിന്റെ തുടര്‍ച്ചയായാണ് ഈ അവസരവും അന്‍ഷാദിനെ തേടിയെത്തിയത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കലാ മാമാങ്കം കണ്ണൂരില്‍ നടക്കുമ്പോള്‍ കണ്ണൂരിന്റെ ചരിത്ര പശ്ചാത്തലവും സാംസ്‌കാരികവുമായ ഓര്‍മ്മപെടുത്തലുകളുമാണ് രണ്ടു മിനുട്ട് ദൈര്‍ഘ്യമുള്ള ടീസറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കണ്ണൂര്‍ ടൗണിന്റെ ആകാശ ദൃശ്യങ്ങളും തലശ്ശേരി മുതല്‍ വൈതല്‍ മല വരെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളും തുടങ്ങി തലയുയര്‍ത്തി നില്‍ക്കുന്ന ചരിത്ര സ്മാരകങ്ങള്‍ വരെ ഹ്രസ്വചിത്രത്തില്‍ കാണാം. സ്ത്രീ സുരക്ഷ, കുട്ടികളുടെ സുരക്ഷ, സൈബര്‍ സുരക്ഷ, റോഡ് സുരക്ഷ തുടങ്ങി നാലോളം ഡോക്യുമെന്‍ഡറികള്‍ ഒരു ഷോര്‍ട്ട് ഫിലിമും കേരള പൊലിസിന് വേണ്ടി ഈ യുവ സംവിധായകന്‍ ചെയ്തു കഴിഞ്ഞു.
ചെറിയ പ്രായത്തില്‍ തന്നെ മലയോരത്തിന്റെ അഭിമാനമായി മാറിയ അന്ഷാദ് കേരള പൊലിസ് നിര്‍മിക്കുന്ന സിനിമ സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."