ഇടുക്കി ഡി.സി.സി ശേഖരിച്ച ഒപ്പ് കൈമാറി
തൊടുപുഴ: യെമനില്‍ നിന്നും ഭീകരര്‍ തട്ടിക്കൊണ്ടുപോയ വൈദികന്‍ ഫാ. ടോം ഉഴുന്നാലിയുടെ മോചന ശ്രമങ്ങള്‍ ഊര്‍ജിതമാക്കുന്നതിന് വേണ്ടി ഇടുക്കി ജില്ലയിലെ 57 മണ്ഡലം കമ്മിറ്റികളില്‍ നിന്നുമായി 60000 ഒപ്പുകള്‍ ശേഖരിച്ചതിന് ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാറിനേയും മറ്റു നേതാക്കളേയും പ്രവര്‍ത്തകരേയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിനന്ദനം അറിയിച്ചു.
രാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവര്‍ക്ക് നല്‍കുവാനുള്ള ഒപ്പുകളടങ്ങിയ നിവേദനം ഫാ ടോം ഉഴുന്നാലിയുടെ വീട്ടില്‍ വച്ച് ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാറിന്റെ നേതൃത്വത്തില്‍ ചെന്നിത്തലയ്ക്ക് കൈമാറി.
ഫാ. ടോം ഉഴുന്നാലിയുടെ സഹോദരന്‍ ഡേവിഡ് ബന്ധുക്കളായ വി.എ. തോമസ്, ഷാജന്‍ ഉഴുന്നാലില്‍, ഒ.എസ്. മാത്യു ഓലിയക്കാട്ടില്‍, തോമസ് ഉഴുന്നാലില്‍, ഇടുക്കി മുന്‍ ഡി.സി.സി. പ്രസിഡന്റുമാരായ റോയി കെ. പൗലോസ്, അഡ്വ. ജോയി തോമസ്, ഇടുക്കി ഡി.സി.സി. ഭാരവാഹികളായ തോമസ് മാത്യു, ജോയി മാത്യു, ചാര്‍ളി ആന്റണി, എന്‍. പുരുഷോത്തമന്‍, വി.ഇ. താജ്ജുദ്ദീന്‍, പി.എസ്. ചന്ദ്രശേഖരപിള്ള, ബ്ലോക്ക് പ്രസിഡന്‍് മാരായ എ.എം. ദേവസ്യ, ജാഫര്‍ഖാന്‍ മുഹമ്മദ്, സോമി വട്ടക്കാട്ട്, പി.ജെ. അവിര, കോട്ടയം ഡി.സി.സി. ജനറല്‍ സെക്രട്ടറി സി.റ്റി. രാജന്‍, കോട്ടയം മുന്‍ ഡി.സി.സി. പ്രസിഡന്റ് റ്റോമി കല്ലാനി, ജോസഫ് വാഴയ്ക്കന്‍, ഫിലിപ്പ് ജോസഫ്, രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ് കിഴക്കേക്കര, അഡ്വ. ബിജു പുന്നത്താനം, അനിത രാജു, കോണ്‍ഗ്രസ്സ് രാമപുരം മണ്ഡലം പ്രസിഡന്റ് ഡി പ്രസാദ് ഭക്തിവിലാസ്, റോയി എലിപ്പിലിക്കാട്ട് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."