HOME
DETAILS
MAL
ബര്‍ക്കാ ദത്ത് എന്‍.ഡി.ടി.വി വിട്ടു
backup
January 16 2017 | 03:01 AM
ന്യൂഡല്‍ഹി: പ്രമുഖ മാധ്യമപ്രവര്‍ത്തക ബര്‍ക്കാ ദത്ത് എന്‍.ഡി ടി.വി വിട്ടു. 1995ല്‍ എന്‍.ഡി ടി.വിയില്‍ ചേര്‍ന്ന ബര്‍ക്ക 21 വര്‍ഷത്തെ സേവനത്തിനു ശേഷമാണ് സ്ഥാപനത്തോട് വിടപറയുന്നത്.
നിലവില്‍ കണ്‍സള്‍ട്ടിങ് എഡിറ്ററായിരുന്നു. ട്വിറ്ററിലൂടെയാണ് അവര്‍ രാജിക്കാര്യം വ്യക്തമാക്കിയത്. സ്വന്തമായി മാധ്യമ സ്ഥാപനം ആരംഭിക്കുന്നതിന്റെ ഭാഗമാണ് രാജിയെന്നാണ് റിപ്പോര്‍ട്ട്. സ്ഥാപനം വിട്ട ബര്‍ക്കാ ദത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നതായി എന്‍.ഡി ടി.വി അധികാരികള്‍ അറിയിച്ചു.
കാര്‍ഗില്‍യുദ്ധം റിപ്പോര്‍ട്ട് ചെയ്തതിലൂടെയായിരുന്നു ബര്‍ക്ക ദേശീയതലത്തില്‍ ശ്രദ്ധേയായത്. പിന്നീട് എന്‍.ഡി ടി.വിയുടെ മുഖമായി അവര്‍ മാറി. പത്മശ്രീക്കൊപ്പം ദേശീയ-രാജ്യാന്തര പുരസ്കാരങ്ങളും പത്രപ്രവര്‍ത്തക മികവിലൂടെ ബര്‍ക്കയെ തേടിയെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."