ഏവര്‍ക്കും സുസ്വാഗതം
കണ്ണൂര്‍: സംസ്ഥാന സ്കൂള്‍ കലോത്സവത്തിനു ആതിഥേയത്വം വഹിക്കുന്ന കണ്ണൂരിന്റെ മണ്ണിലേക്കു പ്രതിഭകളുടെ ആദ്യ സംഘമെത്തി. കോഴിക്കോട് ജില്ലയുടെ എട്ടംഗ ഹൈസ്കൂള്‍വിഭാഗം പരിചമുട്ട് സംഘമാണ് ഇന്നലെ ഉച്ചയ്ക്കു 2.25ന് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഏറനാട് എക്സ്പ്രസിലെത്തിയത്. ജില്ലാ കലോത്സവത്തില്‍ എ ഗ്രേഡോടെ ഒന്നാംസ്ഥാനത്തെത്തിയ കോഴിക്കോട് സില്‍വര്‍ഹില്‍സ് സ്കൂളിലെ പരിചമുട്ട് ടീമാണിവര്‍. റോഡ് മാര്‍ഗവും മറ്റും കോഴിക്കോട് ജില്ലയില്‍ നിന്നു 20 പേര്‍കൂടി ഇന്നലെ എത്തി.
മറ്റു ജില്ലയില്‍ നിന്നുള്ള പ്രതിഭകള്‍ ഇന്നുമുതല്‍ കണ്ണൂരിലെത്തും. സംസ്ഥാന കലോത്സവത്തിലേക്കു തെരഞ്ഞെടുക്കപ്പെട്ട ചൊവ്വ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ പഞ്ചവാദ്യ സംഘത്തിന്റെ അകമ്പടിയോടെ കുട്ടികളെ മൂന്നാം പ്ലാറ്റ്ഫോമില്‍ നിന്നു ഷാലണിയിച്ച് ഘോഷയാത്രയായാണു പുറത്തെത്തിച്ചത്.
ഗ്രീന്‍ പ്രോട്ടോകോളിന്റെ സന്ദേശം ഉയര്‍ത്തിപ്പിടിക്കുന്ന ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയ തുണിസഞ്ചികള്‍ എട്ടുപേര്‍ക്കും വിതരണം ചെയ്തു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്, പി.കെ ശ്രീമതി എം.പി, മേയര്‍ ഇ.പി ലത, ജയിംസ് മാത്യു എം.എല്‍.എ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, ഡെപ്യൂട്ടി മേയര്‍ പി.കെ രാഗേഷ്, ഡി.ഡി.ഇ ബാബുരാജ് തുടങ്ങിയവര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."