HOME
DETAILS

ആദ്യം വന്നു; പ്രതിഷേധത്തോടെ സ്വീകരണം

  
backup
January 16 2017 | 11:01 AM

school-kalotsavam-2017

കണ്ണൂര്‍: കണ്ണൂരിന്റെ പ്രതിഷേധച്ചൂട് എങ്ങനെയാണെന്നു സംസ്ഥാനമൊട്ടാകെ അറിഞ്ഞ വേദിയായിരുന്നു 1982ലെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങ്. ജനുവരി 22ന് അയ്യായിരത്തോളം പൊലിസുകാരുടെ സംരക്ഷണമുണ്ടായിട്ടും ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ വേദിയിലേക്കു കടന്ന് ഉദ്ഘാടകനായ അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരനെ കരിങ്കൊടി കാണിക്കാന്‍ മുന്നിട്ടിറങ്ങി അതൊരു പൊലിസ് മര്‍ദനത്തിലും ലാത്തിച്ചാര്‍ജിലും കലാശിച്ചതു കണ്ണൂരിന്റെ കലോത്സവ ഓര്‍മകളില്‍ കറുത്ത കുത്തായി അവശേഷിക്കുന്നു.


കറുത്ത തുണിയും കുറേ പൊലിസുകാരും


മുഖ്യമന്ത്രിയോടുള്ള പ്രതിഷേധസൂചകമായി പൊലിസുകാരുടെ കണ്ണുവെട്ടിച്ച് പൊലിസ് മൈതാനിയിലെ വേദിയിലേക്കു കടന്നുകൂടാന്‍ ഏറെ പ്രയാസപ്പെട്ടു. വിരലിലെണ്ണാവുന്നവര്‍ മാത്രം അകത്തും ബാക്കിയുള്ളവര്‍ പുറത്തും സംഘടിച്ചുനിന്നു. എസ്.എന്‍ കോളജില്‍ ബിരുദ വിദ്യാര്‍ഥിയായ താന്‍ എസ്.എഫ്.ഐ എടക്കാട് ഏരിയാ പ്രസിഡന്റായിരുന്നു അന്ന്. ഉച്ചകഴിഞ്ഞ് ഉദ്ഘാടനത്തിനായി മുഖ്യമന്ത്രിയെത്തിയ നിമിഷം തന്നെ ഞങ്ങള്‍ പോക്കറ്റില്‍ നിന്നു കറുത്ത തുണി എടുത്തുയര്‍ത്തി. കൈ മുഴുവനായി ഉയര്‍ത്തുന്നതിനു മുന്നേ പൊലിസ് വളഞ്ഞു. അഞ്ചോ ആറോ പൊലിസുകാര്‍ ചേര്‍ന്ന് മര്‍ദനം ആരംഭിച്ചു. പുറത്ത് അതിലും വലിയ കുഴപ്പം നടക്കുകയായിരുന്നു. പി.പി അശോകന്‍, ജയിംസ് മാത്യു, പിന്നെ മൂന്നു പെണ്‍കുട്ടികളും വേദിക്കകത്ത് പൊലിസ് മര്‍ദനത്തിനിരയായി. പുറത്ത് പ്രവര്‍ത്തകര്‍ കല്ലേറു നടത്തി. ലാത്തിച്ചാര്‍ജും ടിയര്‍ ഗ്യാസും പൊലിസ് പ്രയോഗിച്ചു. അകത്ത് പൊലിസ് വട്ടം കൂടിയിട്ടു മര്‍ദിക്കുന്നതിനിടെ പരിചയക്കാരനായ ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അടുത്തുവന്നു. പരിചയമൊന്നും ആ സമയം പുതുക്കിയില്ല. സി.ഐയുടെ വക അസഭ്യും തല്ലും കണക്കിനു കിട്ടി. ഒരു മണിക്കൂറില്‍ കൂടുതല്‍ നേരം ഉദ്ഘാടനപന്തലും പരിസരവും അക്രമക്കളമായി. നേതാക്കള്‍ ഇടപെട്ടാണു സ്ഥിതി ശാന്തമാക്കിയത്. വേദിക്കകത്തും പുറത്തും പ്രതിഷേധിച്ചവരില്‍ കുറേയാളുകളെ പൊലിസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.


കലോത്സവപന്തല്‍ കോലാഹലപ്പന്തലായി

അന്നു പ്രതിഷേധം കലോത്സവത്തിനെതിരേയായിരുന്നില്ല, ഉദ്ഘാടകനെതിരേയായിരുന്നു. ഘോഷയാത്രയായി വേദിയിലേക്ക് ആളുകള്‍ പ്രവേശിക്കുമ്പോള്‍ തന്നെ അയ്യായിരത്തോളം പൊലിസുകാര്‍ റോഡിലും പന്തലിലുമായി ഉണ്ടായിരുന്നു. വേദിയില്‍ കടക്കുന്ന ഓരോരുത്തരെയും കര്‍ശന പരിശോധനയ്ക്കു വിധേയമാക്കി. ബ്രണ്ണന്‍ കോളജില്‍ ബിരുദ വിദ്യാര്‍ഥിയായിരുന്ന ഞാന്‍ അന്ന് എസ്.എഫ്.ഐ ജില്ലാകമ്മിറ്റി അംഗമായിരുന്നു. തിരക്കിനിടയില്‍ പൊലിസിന്റെ കണ്ണുവെട്ടിച്ച് എട്ടുപേര്‍ അകത്തുകയറി. അതില്‍ മൂന്നുപേര്‍ പെണ്‍കുട്ടികളായിരുന്നു. മുഖ്യമന്ത്രി എത്തുന്നതിനു മുന്നേ ഞങ്ങള്‍ മുന്‍നിരയില്‍ എത്തി. മുദ്രാവാക്യവുമായാണു മുഖ്യമന്ത്രിയെ ഞങ്ങള്‍ എതിരേറ്റത്. പൊലിസ് വെറുതേ നിന്നില്ല. അടി തുടങ്ങി. ഒരാളെ 15-20 പൊലിസുകാര്‍ ചേര്‍ന്നു വളഞ്ഞുനിന്നു തല്ലി. പുറത്ത് അതിലും വലിയ പ്രതിഷേധം നടക്കുന്നതൊന്നും അറിഞ്ഞില്ല. പ്രതിഷേധം തണുത്തപ്പോള്‍ കുറേപേരെ കസ്റ്റഡിയിലെടുത്തു സ്റ്റേഷനിലെത്തിച്ചു. പുറത്തുണ്ടായവരില്‍ എസ്.എഫ്.ഐ സംസ്ഥാനസെക്രട്ടറി പി ശശി, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ എന്നിവരുംപെടും. ബാക്കി മര്‍ദനം അവിടെവച്ചായിരുന്നു. രാത്രിയോടെ എം.വി രാഘവന്റെ നേതൃത്വത്തില്‍ സംഘമെത്തിയാണു ലോക്കപ്പില്‍ നിന്നു മാറ്റി ഞങ്ങളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.


കരുണാകരനും ഭൂരിപക്ഷവും

1980 ജനുവരി 25ന് അധികാരമേറ്റ ഇ.കെ നായനാര്‍ മന്ത്രിസഭയ്ക്കു 1981 ഒക്ടോബര്‍ 20നു രാജിവയ്‌ക്കേണ്ടി വന്നു. ഡിസംബര്‍ 31ന് അധികാരമേറ്റ കെ കരുണാകരനു ഭൂരിപക്ഷമില്ലാത്ത അവസ്ഥയും. സ്പീക്കര്‍ എ.സി ജോസ് കാസ്റ്റിങ് വോട്ട് ചെയ്താല്‍ മാത്രമേ ബില്ലുകള്‍ പാസാകൂ. ഇതിനെതിരേ സി.പി.എം നേതൃത്വത്തില്‍ പ്രക്ഷോഭം നടക്കുന്നതിനിടെയാണു 1982ല്‍ കണ്ണൂരില്‍ കലോത്സവം നടക്കുന്നത്. ചുവപ്പു കോട്ടയായ കണ്ണൂരില്‍ മുഖ്യമന്ത്രി എത്തുന്നതു പൊലിസിനു സുരക്ഷ ഒരുക്കുന്നതില്‍ വന്‍ തലവേദനയായിരുന്നു. പ്രതീക്ഷിച്ചതിലും കൂടുതലായിരുന്നു പ്രതിഷേധം. പ്രതിഷേധവും പൊലിസ് ലാത്തിച്ചാര്‍ജിനുമിടെ മുഖ്യമന്ത്രി കെ കരുണാകരന്‍ കലോത്സവം ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ചു വേദിവിട്ടു. മുഖ്യപ്രഭാഷകനായ സുകുമാര്‍ അഴീക്കോട് അന്നു ഇടതുപ്രവര്‍ത്തകരെ വിശേഷിപ്പിച്ചത് യാഗം കലക്കാന്‍ വന്ന അസുരന്‍മാര്‍ എന്നായിരുന്നു. കുറേക്കാലം ഇതു വാര്‍ത്തകളില്‍ നിറയുകയും ചെയ്തു. പ്രതിഷേധത്തിനിടെ രണ്ടുമാസത്തിനു ശേഷം മാര്‍ച്ച് 17നു 81 ദിവസത്തെ മന്ത്രിസഭ പിരിച്ചുവിടേണ്ടി വന്നു. എന്നാല്‍ രണ്ടുമാസത്തിനു ശേഷം ഭൂരിപക്ഷം തെളിയിച്ച് വീണ്ടും അധികാരത്തിലേറി അഞ്ചുവര്‍ഷം ഭരിച്ചതു പില്‍കാല ചരിത്രം (1982 മെയ് 24 - 87 മാര്‍ച്ച് 25).



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ പൊലിസിന്റെ വാഹനനിരയിലേക്ക് ലൂസിഡ് എയർ ഗ്രാൻഡ് ടൂറിംഗ്

uae
  •  2 months ago
No Image

യുഎഇ; ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങൾ അവതാളത്തിൽ; പാസ്പോർട്ട് സേവ പോർട്ടൽ തകരാറിൽ

uae
  •  2 months ago
No Image

ഡിജിപി പദവിയോ, അതോ രാഷ്ട്രീയ ലക്ഷ്യങ്ങളോ? ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ എം.ആര്‍ അജിത് കുമാറിനെതിരെ ഗുരുതര കണ്ടെത്തലുകള്‍

Kerala
  •  2 months ago
No Image

പാല്‍ ഉത്പാദന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഇനി ഒറ്റ പോര്‍ട്ടലിനു കീഴില്‍

Kerala
  •  2 months ago
No Image

ഹത്തയിൽ ടൂറിസം സീസൺ; സുരക്ഷാ മേഖലയിൽ ഒരുക്കങ്ങൾ പൂർത്തിയായി

uae
  •  2 months ago
No Image

ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) അന്‍വറിന്റെ പുതിയ പാര്‍ട്ടി; പ്രഖ്യാപനം നാളെ മഞ്ചേരിയില്‍

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-05-10-2024

PSC/UPSC
  •  2 months ago
No Image

ഇലക്ടറല്‍ ബോണ്ട് വിധിക്കെതിരായ പുനഃപരിശോധനാ ഹരജി; വിധിയില്‍ പിഴവില്ലെന്ന് വിലയിരുത്തി സുപ്രീം കോടതി തള്ളി

National
  •  2 months ago
No Image

തെറ്റിദ്ധാരണകള്‍ മാറിയെന്ന് ജിതിനും, മനാഫും; ഇരു കുടുംബങ്ങളും കൂടിക്കാഴ്ച്ച നടത്തി

Kerala
  •  2 months ago
No Image

ദുബൈ മെട്രോയിൽ ഇ സ്കൂട്ടർ നിരോധനം ആർ.ടി.എ പിൻവലിച്ചു

uae
  •  2 months ago