HOME
DETAILS
MAL
എ.ടി.എമ്മില്‍ നിന്ന് ഇനി പ്രതിദിനം 10,000 രൂപ പിന്‍വലിക്കാം
backup
January 16 2017 | 11:01 AM
ന്യൂഡല്‍ഹി: എ.ടി.എമ്മുകളില്‍ നിന്ന് പിന്‍വലിക്കാവുന്ന തുകയുടെ പരിധി ഉയര്‍ത്തി. ഇനി മുതല്‍ പ്രതിദിനം 10,000 രൂപ പിന്‍വലിക്കാം. എന്നാല്‍ ആഴ്ചയില്‍ പിന്‍വലിക്കാവുന്ന തുകയായ 24,000 എന്ന പരിധി ഉയര്‍ത്തിയിട്ടില്ല.
ഈ നിയന്ത്രണം ബാധകമായിരിക്കുമെന്ന് ആർ.ബി.ഐ അറിയിച്ചു. അതേസമയം, കറന്റ് അക്കൗണ്ടില്‍ നിന്ന് പിന്‍വലിക്കാവുന്ന തുക 50,000 രൂപയില്‍ നിന്ന് ഒരു ലക്ഷം രൂപയാക്കി ഉയര്‍ത്തിയിട്ടുണ്ട്. ഇതുവരെ 4,500 രൂപയാണ് എ.ടി.എമ്മില്‍ നിന്ന് പിന്‍വലിക്കാന്‍ സാധിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."