HOME
DETAILS

എല്‍.ഐ.സി ഏജന്റുമാര്‍ ധര്‍ണ്ണ നടത്തി

  
backup
May 25 2016 | 22:05 PM

%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%90-%e0%b4%b8%e0%b4%bf-%e0%b4%8f%e0%b4%9c%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%81%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a7%e0%b4%b0%e0%b5%8d

തൊടുപുഴ: എല്‍.ഐ.സി ഏജന്റിനെ എല്‍ഐസി ഓഫീസില്‍ വച്ച് കൈയ്യേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്ത ജീവനക്കാരന്റെ പേരില്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എല്‍ഐസി ഏജന്റുമാര്‍ തൊടുപുഴയിലുള്ള എല്‍ഐസി ബ്രാഞ്ച് ഓഫീസിനുമുന്നില്‍ ധര്‍ണ്ണ നടത്തി. എല്‍ഐസി ഏജന്റ്‌സ് ഫെഡറേഷന്‍ ദേശീയ വൈസ് പ്രസിഡന്റ് പി എന്‍ രാജീവന്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.
ഫെഡറേഷന്‍ ബ്രാഞ്ച് പ്രസിഡന്റ് മനോജ് തോമസ്, സെക്രട്ടറി ജോര്‍ജ്ജ് അഗസ്റ്റിന്‍, സൈജന്‍ സ്റ്റീഫന്‍, ജോസഫ് കുര്യന്‍, സി സി അ നില്‍കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് തട്ടക്കുഴ സ്വദേശിയായ എല്‍ഐസി ഏജന്റ് ജോമിയെയാണ് ഓഫീസ് ജീവനക്കാരനായ ഷാജഹാന്‍ ആക്രമിച്ചത്. മുടങ്ങിപ്പോയ ഒരു പോളിസി പുതുക്കുന്നതിന് വിദേശ മലയാളിയായ ഒരു പോളിസി ഉടമയുമായി ജോമി രാവിലെ എല്‍ഐസി ഓഫീസിലെത്തിയതാണ്. ഇതിന് ആവശ്യമായ രേഖകള്‍ ചോദിക്കുകയും എല്ലാം ലഭിച്ചുവെന്നും ജീവനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോളിസി ഉടമ മടങ്ങുകയും ചെയ്തു. ഉച്ചകഴിഞ്ഞപ്പോള്‍ പോളിസി പുതുക്കുന്നതിന് വേറെയും രേഖകള്‍ ആവശ്യപ്പെട്ടു. രാവിലെ രേഖകള്‍ എല്ലാം ലഭിച്ചു എന്നറിയിച്ച ജീവനക്കാരനോട് ഇതേക്കുറിച്ച് ജോമി ചോദിക്കുമ്പോള്‍ ക്ഷുഭിതനായെത്തിയ ഷാജഹാന്‍ കൈയ്യേറ്റം ചെയ്തുവെന്നാണ് പരാതി. ഏതാനും നാളുകളായി ചില ജീവനക്കാര്‍ പോളിസി ഉടമകളോടും ഏജന്റുമാ രോടും മോശമായി പെരുമാറുന്നതായും ആക്ഷേപം ഉണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  2 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  2 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  2 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  2 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  2 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  2 months ago
No Image

പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം, 'മോദിയെ താഴെയിറക്കുന്നതുവരെ മരിക്കില്ല 'തിരികെയെത്തി ഖാര്‍ഗെയുടെ പ്രഖ്യാപനം

National
  •  2 months ago