HOME
DETAILS
MAL
രാജാ കൃഷ്ണമൂര്‍ത്തിക്ക് സുപ്രധാന ചുമതലകള്‍
backup
January 17 2017 | 04:01 AM
ന്യൂയോര്‍ക്ക്: യു.എസ് കോണ്‍ഗ്രസില്‍ ഡെമോക്രറ്റിക് അംഗമായി സത്യപ്രതിജ്ഞ ചെയ്ത ഇന്ത്യന്‍ അമേരിക്കന്‍ വംശജന് രാജാകൃഷ്ണമൂര്‍ത്തിക്ക് രണ്ടു സുപ്രധാന കമ്മിറ്റികളുടെ ചുമതലകള്‍ നല്കി.
ഡെമോക്രറ്റിക് ഹൗസ് പോളിസി ആന്‍ഡ് സ്റ്റിയറിങ് കമ്മിറ്റി, ഹൗസ് എജ്യുക്കേഷന്‍ ആന്‍ഡ് വര്‍ക്ക്ഫോഴ്സ് കമ്മിറ്റി എന്നിവയിലാണു നിയമനം നല്‍കിയിരിക്കുന്നതെന്ന് ജനുവരി 12നു പാര്‍ട്ടി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ഡെമോക്രാറ്റിക് പാര്‍ട്ടി ഹൗസ് ലീഡര്‍ നാന്‍സി പെലോസിയാണ് നിയമനം നല്‍കിയത്. ജനുവരി 3നു രാജാകൃഷ്ണമൂര്‍ത്തിയെ കൂടാതെ റോ ഖോമ, പ്രമീള ജയ്പാല്, അമി ബീര എന്നീ ഇന്ത്യന്‍ വംശജരും സത്യപ്രതിജ്ഞ ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."