പമ്പയാറിന്‍ പൊന്‍പുളിനത്തില്‍
കണ്ണൂര്‍: കല്ല്യാണിമാരെ കളിച്ചീടുവിന്‍, കല്ല്യാണമല്ലോ നിനച്ചീടുവിന്‍, മോടിയിലാടിയുടുത്തുടീവിന്‍...ജവഹര്‍ സ്‌റ്റേഡിയത്തിലെ വേദിനാല് പമ്പയില്‍ സായന്തനത്തിന്റെ ശോണിമയില്‍ കത്തുന്ന നിലവിളക്കിനുചുറ്റും അംഗനാര്‍ ആടി പാടിയപ്പോള്‍ തിരുവാതിര നിലാവ് മാനത്തുദിച്ചു.
ഉദ്ഘാടന ദിവസമായ ഇന്നലെ തന്നെ നൃത്തവേദികളെല്ലാം ചിലങ്കയണിഞ്ഞു. ഇതിനൊപ്പം പഞ്ചാവാദ്യവും കഥകളിപദങ്ങളും കൊട്ടിക്കയറിയപ്പോള്‍ ഒന്നാം ദിനം തന്നെ കണ്ണൂരിന് ആനന്ദോത്സവമായി മാറി.
ഹയര്‍ സെക്കന്ററി വിദ്യാര്‍ഥിനികളുടെ തിരുവാതിരയില്‍ പതിനാറു ടീമുകളാണ് പങ്കെടുത്തത്. പതിവുരീതി നിന്നും വിട്ടു ഒരേ അച്ചില്‍വാര്‍ത്തതുപോലെയല്ലാതെ വ്യത്യസ്ത കൊണ്ടുവരാന്‍ കുട്ടികള്‍ ശ്രമിച്ചു. തളിപ്പറമ്പ് രാജരാജേശ്വരനെ സ്തുതിച്ചുകൊണ്ടു അവതരിപ്പിച്ച തിരുവാതിര കാണികളുടെ കൈയടി നേടി. അവതരണം കൃത്യമായി നടന്നുവെങ്കിലും ടീമുകളുടെ ആധിക്യം മത്‌സരം അര്‍ധരാത്രി കഴിഞ്ഞും നീണ്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."