കരകവിഞ്ഞ് കാഴ്ചകള്‍
കണ്ണൂര്‍: കാഴ്ചകളുടെ പൂരം തീര്‍ത്ത കലോത്സവ ഘോഷയാത്ര കാണാന്‍ ഇതുവരെ കണ്ണൂര്‍ കാണാത്ത പുരുഷാരമെത്തി. കാത്തിരുന്നവരെ നിരാശരാക്കാതെ നിളാ തീരത്തേക്ക് കാഴ്ചകളുടെ കുത്തൊഴുക്കായിരുന്നു. കണ്ണൂരിന്റെ കണ്ണും മനവും നിറച്ച ഘോഷയാത്ര അക്ഷരാര്‍ത്ഥത്തില്‍ പലദേശങ്ങളുടെ സംഗമം തീര്‍ത്തു.
ദേശവും സംസ്ഥാനങ്ങളും രാജ്യങ്ങളും കടന്ന് ലോക കാഴ്ചകളടക്കം ഒന്നിനു പിറകെ ഒന്നായി കണ്ണൂരിന്റെ തെരുവിലൂടെ ഒഴുകി പ്രധാന വേദിയായ നിളയിലെത്തുമ്പോഴെക്കും കാഴ്ചക്കാര്‍ക്ക് മനം നിറഞ്ഞിരുന്നു. ഉച്ചയ്ക്ക് രണ്ടരയോടെ സെന്റ് മൈക്കിള്‍സ് ഹയര്‍ സെക്കഡറി സ്‌കൂള്‍ പരിസരത്തും നിന്നും തുടങ്ങിയ ഘോഷയാത്ര സമാപിക്കുമ്പോള്‍ മൂന്നര മണിക്കൂര്‍ പിന്നിട്ടിരുന്നു.
ഘോഷയാത്ര കടന്നുപോയ വഴികളിലെല്ലാം കാഴ്ച്ചക്കാര്‍ കലോത്സവത്തിന്റെ പെരുമ്പറ മുഴക്കുന്ന ഘോഷയാത്ര കാണാ തിക്കിതിരക്കി.
മോഹിനിമാരും തിരുവാതിരയും കേരള നടനവും ഭരതനാട്യവും മാര്‍ഗം കളിയും ഒപ്പനയുമാണ് കാത്തിരുന്ന കണ്ണുകളില്‍ ഘോഷയാത്രയുടെ കമനീയത തുടക്കത്തില്‍ വാരിവിതറിയത്.
ഘോഷയാത്രയില്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥിന്റെയും ഗതാഗതവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്റെയും തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെയും നേതൃത്വത്തില്‍ കണ്ണൂര്‍ പൗരാവലി അണിനിരന്നു. പി.കെ ശ്രീമതി എം.പി, പൊതു വിദ്യാഭ്യാസ വകുപ്പ് തലവ കെ.വി മോഹ കുമാര്‍, എ.ഡി.പി.ഐ ജെസി ജോസഫ്, എ.എ ഷംസീര്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് എന്നിവരുടെ നേതൃത്വത്തിലാണ് കണ്ണൂര്‍ പൗരാവലി അണിചേര്‍ന്നത്.
കളരിപയറ്റിന്റെ ആയോധന മുറകള്‍ കടന്നുപോയ ഉടനെ കോല്‍ക്കളിയും ദഫ്മുട്ടും ഓട്ടം തുള്ളലും യക്ഷഗാനവും കഥകും കൂടിയാട്ടവും കേരളത്തിന്റെ പൊതുകലാചിത്രം കാത്തിരുന്നവര്‍ക്കു മുന്നില്‍ തുറന്നു വെച്ചു. പിന്നെയാണ് കാഴ്ച്ചയുടെ പൊടിപൂരമെത്തിയത്. ഒറീസ, ഗുജറാത്തി, മണിപ്പൂരി, പഞ്ചാബി, കശ്മീരി തുടങ്ങിയ സംസ്ഥാനങ്ങളിലെ തനതു കലകള്‍ വര്‍ണ്ണ വിസ്മയമായി ഒന്നിനു പിറകെ ഒന്നായി കടന്നു പോയി.
പിന്നെയാണ് വിവിധ രാജ്യങ്ങളുടെ കലാവസന്തം വഴിനീളെ പെയ്തിറങ്ങിയത്. ചൈനീസ്, സൂഫിസം, ബര്‍ലി തുടങ്ങിയ രാജ്യങ്ങളിലെ കലകള്‍ അതതു സംഗീത താളത്തില്‍ കടന്നുപോയപ്പോള്‍ കലോത്സവത്തിനു മുമ്പെ മറ്റൊരു കലോത്സവം കണ്ട പ്രതീതിയായിരുന്നു കാഴ്ച്ചക്കാര്‍ക്ക്. ഇടിക്കിടെ ബാന്റ്‌മേളത്തിന്റെ പൊടിപൂരം, കോല്‍ക്കളിയുടെയും ദഫ്മുട്ടിന്റെയും പഞ്ചാരിമേളത്തിന്റെയും ആരവത്തിനൊപ്പം വഴിയില്‍ ഇടക്കിടെ വെടിക്കെട്ടിന്റെ അകമ്പടിയും ഘോഷയാത്രയുടെ വരവറിയിച്ചു.
ഗ്രീന്‍ പ്രോട്ടോക്കോളിന്റെ സന്ദേശം വിവരിച്ച ബോര്‍ഡുകളുമായി ഗ്രീന്‍ പ്രോട്ടോക്കോള്‍ കമ്മിറ്റിയും ഹരിത സേനയും. കുടിവെള്ള ക്ഷാമത്തിന്റെയും സ്ത്രീ പീഡനത്തിന്റെയും സമകാലിക ചിത്രങ്ങള്‍ വരച്ചുവെച്ച നിശ്ചല ദൃശ്യങ്ങളും അണിനിരന്നതോടെ കാഴ്ച്ചയുടെ കനകകാഴ്ച്ചകളായിരുന്നു ഘോഷയാത്ര കണ്ണൂരിലെ കലാ ആസ്വാദകര്‍ക്ക് സമ്മാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."