മൂന്നു ഗള്‍ഫ് നഗരങ്ങളില്‍ നിന്നും തിരുവനന്തപുരത്തേക്ക് എയര്‍ ഇന്ത്യ സര്‍വീസുകള്‍ ആരംഭിച്ചു
ദമാം:: ഗള്‍ഫിലെ മൂന്നു പ്രമുഖ നഗരങ്ങളില്‍ നിന്നും തിരുവനന്തപുരത്തേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ്സ് പുതിയ സര്‍വ്വീസുകള്‍ ആരംഭിച്ചു. സഊദി തലസ്ഥാന നഗരിയായ റിയാദ്, ബഹ്റൈന്‍ തലസ്ഥാനമായ മനാമ, ഖത്തര്‍ തലസ്ഥാനമായ ദോഹ എന്നിവിടങ്ങളില്‍ നിന്നാണ് സര്‍വ്വീസുകള്‍ ആരംഭിച്ചത്. റിയാദില്‍ നിന്നും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള സര്‍വീസാണ് ഇന്നലെ (തിങ്കള്‍) മുതല്‍ തിരുവനന്ത പുറത്തേക്ക് നീട്ടിയത്. തിങ്കള്‍, ബുധന്‍, വെള്ളി ,ഞായര്‍ തുടങ്ങിയ ദിവസങ്ങളിലായി ആഴ്ചയില്‍ നാല് വീതം സര്‍വീസുകളാണ് ഉണ്ടാവുക.
രാത്രി 8. 45 നു കോഴിക്കോട്ടെത്തുന്ന വിമാനം 10:55 ന് അവിടെ നിന്നും പുറപ്പെട്ടു 11:45 നാണ് തിരുവനന്തപുരത്തെത്തുക. തിരിച്ചു 7.45 നു കോഴിക്കോട്ടെത്തി 9:15 നു റിയാദിലേക്ക് പുറപ്പെടും.
ബഹ്റൈനില്‍ നിന്നും കോഴിക്കോട്ടേക്കുള്ള സര്‍വ്വീസ് തിരുവനന്തപുരത്തേക്ക് നീട്ടിയതും ഇന്നലെ മുതല്‍ നിലവില്‍വന്നു.ദോഹയില്‍ നിന്നുള്ള കരിപ്പൂര്‍ വിമാനം തിരുവനത്തേക്കു കൂടി നീട്ടിയ സര്‍വ്വീസും ഞായറാഴ്ച മുതല്‍ നിലവില്‍ വന്നു. രാത്രി 9:10 നു കരിപ്പൂരില്‍ എത്തി ആളുകളെ ഇറക്കിയ ശേഷം 11:45 നു തിരുവനന്തപുരത്തു എത്തിച്ചേരും. തിരിച്ചു രാവിലെ 7:50 നു കോഴിക്കോട്ടെത്തുന്ന വിമാനം അവിടെ നിന്നും ആളുകളെ എടുത്ത് 11:40 നു യാത്ര തിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."