'ഭാരതി'യുടെ കവിത ചൊല്ലി; ദിവ്യ നേടിയത് ഒന്നാം സ്ഥാനം
കണ്ണൂര്‍: തമിഴ് പദ്യം ചൊല്ലലില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടി തേയില തോട്ടങ്ങളുടെ നാടായ ഇടുക്കിയില്‍നിന്ന് ഒരു കൊച്ചുമിടുക്കി. ഇടുക്കി എലപ്പാറ പഞ്ചായത്ത് ഹൈസ്കൂളിലെ ഒമ്പതാം തരം വിദ്യാര്‍ഥിനിയായ ജി. ദിവ്യയാണ് ആ മിടുക്കി.
തമിഴ് കവി ഭാരതി എഴുതിയ 'ദ്രൗപദി ശൊല്ലുതല്' എന്ന കവിത ആലപിച്ചാണ് ദിവ്യ സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം നേടിയത്. എലപ്പാറ എസ്റ്റേറ്റില്‍ തോട്ടം തൊഴിലാളിയായ ഗണപതിയുടെയും ആശാ വര്‍ക്കറായ സന്ധ്യയുടെയും മകളാണ് ദിവ്യ.
കലോത്സവത്തിന് എത്തുന്ന മറ്റു മത്സരാര്ഥികളില് നിന്ന് വ്യത്യസ്തയാണ് ദിവ്യ. കാരണം, മറ്റുള്ളവരെല്ലാം മത്സരത്തിന് പ്രത്യേകം ഗുരുക്കന്മാരെ നിയോഗിക്കുമ്പോള്‍ ദിവ്യ സ്കൂളിലെ അധ്യാപകരുടെ സഹായത്തോടെയാണ് പദ്യം ചൊല്ലല്‍ പരിശീലിച്ചത്. അധ്യാപകരും സഹപാഠികളും നല്കിയ ആത്മവിശ്വാസമാണ് ദിവ്യയെ സംസ്ഥാന കലോത്സവത്തില്‍ ഒന്നാം സ്ഥാനക്കാരിയാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."