HOME
DETAILS

അസുഖം ബാധിച്ച് അഭയകേന്ദ്രത്തില്‍ കഴിഞ്ഞ തമിഴ്‌നാട് സ്വദേശിനി നാട്ടിലേയ്ക്ക് മടങ്ങി

  
backup
January 17, 2017 | 3:58 PM

%e0%b4%85%e0%b4%b8%e0%b5%81%e0%b4%96%e0%b4%82-%e0%b4%ac%e0%b4%be%e0%b4%a7%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%85%e0%b4%ad%e0%b4%af%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d

ദമ്മാം: അനാരോഗ്യം മൂലം സ്‌പോണ്‍സര്‍ വനിതാ അഭയകേന്ദ്രത്തില്‍ കൊണ്ടാക്കിയ വീട്ടുജോലിക്കാരി, സാമൂഹ്യ പ്രവര്‍ത്തകരുടെയും ഇന്ത്യന്‍ എംബസ്സിയുടെയും സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി. എട്ടു മാസങ്ങള്‍ക്കു മുന്‍പ് സഊദിയില്‍ സ്വദേശിയുടെ വീട്ടില്‍ ജോലിക്കെത്തിയ തമിഴ്‌നാട് മധുര സ്വദേശിനിയായ അനിത ദേവരാജ് ആണ് ജോലിക്കിടെ അസുഖം ബാധിച്ചതിനെ തുടര്‍ന്ന് സ്‌പോണ്‍സര്‍ വനിതാ അഭയ കേന്ദ്രത്തില്‍ കൊണ്ടാക്കിയത്.

ജോലിസാഹചര്യങ്ങള്‍ കുഴപ്പമില്ലായിരുന്നുവെങ്കിലും രണ്ടു മാസങ്ങള്‍ക്കു മുന്‍പ് അനിതയുടെ കണ്ണിന് അസുഖം ബാധിയ്ക്കുകയും, കാഴ്ചശക്തി കുറഞ്ഞു വരികയും ചെയ്തു. ക്രമേണ അസുഖം മൂര്‍ച്ഛിച്ചു പഴയതു പോലെ ജോലി ചെയ്യാനുള്ള ശേഷി അവര്‍ക്ക് നഷ്ടമായതിനെ തുടര്‍ന്ന് സ്‌പോണ്‍സര്‍ അവരെ ദമ്മാമിലെ വനിതാ അഭയകേന്ദ്രത്തില്‍ കൊണ്ടുപോയി ഉപേക്ഷിയ്ക്കുകയായിരുന്നു.

വിവരമറിഞ്ഞു വനിതാ അഭയകേന്ദ്രത്തില്‍ എത്തിയ ജീവകാരുണ്യപ്രവര്‍ത്തക കേസില്‍ ഇടപെടുകയും, അനിതയുടെ സ്‌പോണ്‍സറെ ഫോണ്‍ വിളിച്ച് സംസാരിയ്ക്കുകയും ചെയ്തു. തുടര്‍ന്ന് നഷ്ടപരിഹാരം ഒന്നും വാങ്ങാതെ അനിതയ്ക്ക് ഫൈനല്‍ എക്‌സിറ്റ് അടിച്ച പാസ്സ്‌പോര്‍ട്ട് നല്‍കാന്‍ സ്‌പോണ്‍സര്‍ തയ്യാറായി. ജോലി ചെയ്ത എട്ടു മാസത്തില്‍, അനിതയ്ക്ക് ഏഴു മാസത്തെ ശമ്പളവും നല്‍കിയ സ്‌പോണ്‍സര്‍, ബാക്കി ഒരു മാസത്തെ ശമ്പളം ഉപയോഗിച്ച് നാട്ടിലേക്കുള്ള ടിക്കറ്റ് എടുത്തു നല്‍കുകയും ചെയ്തു.

നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് തിരിച്ച അനിത സ്‌പോണ്‍സറുടെ നല്ല മനസിനും ഇടപെട്ടു സഹായിച്ചവര്‍ക്കും നന്ദി പറഞ്ഞാണ് നാട്ടിലേക്ക് തിരിച്ചത്. പ്രവാസജീവിതം അവസാനിപ്പിച്ച് മടങ്ങുമ്പോള്‍, കൈയ്യില്‍ ഒരു പ്ലാസ്റ്റിക്ക് കവറില്‍ സ്വന്തം വസ്ത്രങ്ങള്‍ അല്ലാതെ, യാതൊന്നും കൈയ്യിലില്ലാതെ നാട്ടിലേയ്ക്ക്‌പോയ അനിതയുടെ അവസ്ഥ പരിതാപകരമായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകകപ്പ് ട്രോഫി ദാനച്ചടങ്ങിൽ അനാദരവ്: അർജന്റീനയ്ക്കെതിരെ വൻ വിമർശനം; കായികമര്യാദ ലംഘിച്ചെന്ന് ആരോപണം

Football
  •  4 days ago
No Image

'പ്രതീക്ഷയില്ലാത്ത മോശം മനുഷ്യരുടെ ജയം' , അധിക്ഷേപങ്ങള്‍ ചൊരിഞ്ഞയാളെ കൊണ്ട് കിരീടമണിയിപ്പിച്ച് സ്‌പെയിന്‍, സ്പാനിഷ് പടക്കിത് 'മധുര പ്രതികാരം' 

Football
  •  4 days ago
No Image

കോറോ ഹെല്‍ത്ത് കൂട്ടപ്പിരിച്ചുവിടല്‍; ജീവനക്കാര്‍ക്ക് ഏഴ് മാസത്തെ നഷ്ടപരിഹാരം നല്‍കാന്‍ ധാരണ

Kerala
  •  4 days ago
No Image

വെമ്പായം ബാര്‍ തീപിടിത്തം: പൊള്ളലേറ്റ ഒരാൾ മരിച്ചു; ചികിത്സയിലുള്ള അനീഷ് തീകൊളുത്തിയതെന്ന് പൊലിസ്

Kerala
  •  4 days ago
No Image

വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  4 days ago
No Image

മൂന്ന് പേരെ കൊന്നിട്ടും കലിയടങ്ങാതെ ചെന്താമര; സമാനതയില്ലാത്ത ക്രൂരതയ്ക്ക് ഒടുവില്‍ തൂക്കുകയർ

latest
  •  4 days ago
No Image

നിതിൻ രാജ് മരണക്കേസ്: പ്രത്യേക അന്വേഷണ സംഘത്തിന് ഉത്തരവ്, തുടരന്വേഷണം അജിതാ ബീഗത്തിന്റെ നേതൃത്വത്തിൽ

Kerala
  •  4 days ago
No Image

കണ്ണീര്‍ വാതകം ,ലാത്തിച്ചാര്‍ജ്ജ്...സി.ജെ.പി മാര്‍ച്ച് അടിച്ചമര്‍ത്താന്‍ പൊലിസ്, റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സും രംഗത്ത്, സമരക്കാര്‍ വീണ്ടും പാര്‍ലമെന്റിലേക്ക്, ഇന്റര്‍നെറ്റ് വിച്ഛേദിച്ചു

National
  •  4 days ago
No Image

35 വര്‍ഷമായി നിശ്ചലമായ കഴുമരങ്ങള്‍; ജയിലുകളില്‍ വധശിക്ഷ കാത്ത് 40 പേര്‍- കോടതികള്‍ വിധി കടുപ്പിക്കുമ്പോഴും ശിക്ഷ വൈകുന്നതെന്ത്?

Kerala
  •  4 days ago
No Image

മദ്യപസംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കം തീക്കളിയായി; ബാറില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി, ആറുപേര്‍ക്ക് പൊള്ളലേറ്റു

Kerala
  •  4 days ago