നഗരസഭയിലെ അഴിമതി: അന്വേഷണം ആരംഭിച്ചു
കാസര്‍കോട്: നഗരസഭ ഭവന പുനരുദ്ധാരണ പദ്ധതിയില്‍ നടന്ന ലക്ഷങ്ങളുടെ അഴിമതിയുമായി ബന്ധപ്പെട്ടു അന്വേഷണം തുടങ്ങി. പദ്ധതിയുടെ നിര്‍വഹണ ഉദ്യോഗസ്ഥനായിരുന്ന കെ.പി രാജഗോപാലിനെതിരേയാണു കേസെടുത്തത്.
അഴിമതി നിരോധന നിയമം, കൃത്രിമ രേഖ ചമക്കല്‍, വഞ്ചന കുറ്റമടക്കമുള്ള ഇന്ത്യന്‍ ശിക്ഷാ നിയമങ്ങള്‍ അനുസരിച്ചാണു കേസെടുത്തിരിക്കുന്നതെന്നു കാസര്‍കോട് വിജിലന്‍സ് ഡിവൈ.എസ്.പി രഘുരാമന്‍ പറഞ്ഞു. വിജിലന്‍സ് സി.ഐ അനില്‍ കുമാറിനാണ് അന്വേഷണ ചുമതല.
നഗരസഭയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ഭവന പുനരുദ്ധാരണ പദ്ധതിയില്‍ 60 പേര്‍ക്കാണു കാല്‍ ലക്ഷം രൂപ വീതം നല്‍കിയത്. എന്നാല്‍ ശരിയായ രീതിയിലല്ല ഗുണഭോക്താക്കളുടെ ലിസ്റ്റ് തയാറാക്കിയതെന്നു വിജിലന്‍സിന്റെ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ചെക്ക് തിരുത്തി കൃത്രിമം നടത്തിയതടക്കമുള്ള കാര്യങ്ങളും കണ്ടെത്തിയിരുന്നു.
അഴിമതി വിരുദ്ധ സംഘടനയായ ജി.എച്ച്.എമ്മിനു വേണ്ടി തളങ്കര സ്വദേശി ബുര്‍ഹാന്റെ പരാതിയുടെ അടിസ്ഥാനത്തിലാണു കേസെടുത്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."