HOME
DETAILS

യു.എ.പി.എ ചുമത്തി പിണറായി ആടിനെ പട്ടിയാക്കുന്നു: ചെന്നിത്തല

  
backup
January 17, 2017 | 10:50 PM

%e0%b4%af%e0%b5%81-%e0%b4%8e-%e0%b4%aa%e0%b4%bf-%e0%b4%8e-%e0%b4%9a%e0%b5%81%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf-%e0%b4%aa%e0%b4%bf%e0%b4%a3%e0%b4%b1%e0%b4%be%e0%b4%af%e0%b4%bf-%e0%b4%86

 


കോഴിക്കോട്: പ്രസംഗിക്കുന്നവര്‍ക്കും എഴുതുന്നവര്‍ക്കുമെതിരേ ലക്കും ലഗാനുമില്ലാതെ യു.എ.പി.എ പോലുള്ള കരിനിയമങ്ങള്‍ ചുമത്തി ആടിനെ പട്ടിയാക്കുകയാണ് പിണറായി വിജയനെന്നും രാഷ്ട്രപിതാവായ ഗാന്ധിജിയെ അവമതിച്ചും അദ്ദേഹത്തിന്റെ സ്മരണകളെ തമസ്‌കരിക്കാന്‍ ശ്രമിച്ചും ആര്‍.എസ്.എസും ബി.ജെ.പിയും ഗാന്ധിവധം ഇപ്പോഴും തുടരുകയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യു.ഡി.എഫ് ജില്ലാ നേതൃസംഗമം കോഴിക്കോട് ഡി.സി.സി രാജീവ് ഗാന്ധി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണവും സമരവുമെന്ന നയത്തിന്റെ പ്രേതത്തെ തിരികെ കൊണ്ടുവരാന്‍ ശ്രമിക്കുന്ന പിണറായി വിജയന് ഇരട്ടച്ചങ്കല്ല മറിച്ച് ഓട്ടച്ചങ്കാണെന്ന് ജനം തിരിച്ചറിഞ്ഞെന്നും ചെന്നിത്തല പറഞ്ഞു.
ചടങ്ങില്‍ യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ അഡ്വ. പി. ശങ്കരന്‍ അധ്യക്ഷനായി. ജില്ലാ കണ്‍വീനര്‍ വി.എം കുഞ്ഞാലി സ്വാഗതം പറഞ്ഞു. യു.ഡി.എഫ് സംസ്ഥാന കണ്‍വീനര്‍ പി.പി തങ്കച്ചന്‍, എം.കെ രാഘവന്‍ എം.പി, പാറക്കല്‍ അബ്ദുല്ല എം.എല്‍.എ, ഡി.സി.സി പ്രസിഡന്റ് അഡ്വ. ടി. സിദ്ദീഖ്, മുന്‍ ഡി.സി.സി പ്രസിഡന്റ് കെ.സി അബു, വര്‍ഗീസ് ജോര്‍ജ്, ജെ.ഡി.യു ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രന്‍, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ഉമര്‍ പാണ്ടികശാല, കെ.പി.സി.സി ജന. സെക്രട്ടറിമാരായ അഡ്വ. കെ.പി അനില്‍കുമാര്‍, എന്‍. സുബ്രഹ്മണ്യന്‍, സെക്രട്ടറിമാരായ അഡ്വ. കെ. ജയന്ത്, അഡ്വ. കെ. പ്രവീണ്‍കുമാര്‍, മുന്‍ മന്ത്രി എം.ടി പത്മ, സി. മോയിന്‍കുട്ടി, അഡ്വ. എം. വീരാന്‍കുട്ടി, ചന്ദ്രഹാസന്‍, കെ. രാമചന്ദ്രന്‍ മാസ്റ്റര്‍, പി. മൊയ്തീന്‍ മാസ്റ്റര്‍, വി.ടി സുരേന്ദ്രന്‍, എം.സി മായിന്‍ ഹാജി, അഹമ്മദ് പുന്നക്കല്‍, പി. ഉഷാദേവി ടീച്ചര്‍, വീരാന്‍കുട്ടി, ഹരിദാസന്‍, മോയന്‍ കൊളക്കാടന്‍, യു.സി രാമന്‍, അഡ്വ. ഐ. മൂസ, പി.എം നിയാസ് സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

In Depth Story: ബംഗ്ലാദേശികൾ എന്നാരോപിച്ച് നാടുകടത്തലും ആൾക്കൂട്ടമർദനവും, ഒപ്പം മറ്റു നാടുകളിൽനിന്ന് എത്തുന്നവർക്ക് പൗരത്വം കൊടുക്കുന്നു; അനധികൃത കുടിയേറ്റത്തിന്റെ പേരിൽ പുറത്താക്കപ്പെടുന്ന ഇന്ത്യക്കാരുടെ എണ്ണം കൂടുന്നു; വൈരുധ്യങ്ങളുടെ കുടിയേറ്റനയം

National
  •  6 days ago
No Image

മദ്യത്തിൽ മുങ്ങി പുതുവത്സരാഘോഷം! മലയാളികൾ കുടിച്ചത് 125 കോടിയിലേറെ രൂപയുടെ മദ്യം, മുന്നിൽ കൊച്ചി

Kerala
  •  6 days ago
No Image

മദ്യലഹരിയില്‍ സീരിയല്‍ താരം സിദ്ധാര്‍ഥ് പ്രഭു ഓടിച്ച വാഹനമിടിച്ച് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു

Kerala
  •  6 days ago
No Image

'പ്രിയ ഉമര്‍, നിങ്ങളുടെ വാക്കുകള്‍ ഞാന്‍ ഓര്‍ക്കാറുണ്ട്' ഉമര്‍ ഖാലിദിന് മംദാനിയുടെ കത്ത് 

International
  •  6 days ago
No Image

പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ എൽഡിഎഫ് ഓഫർ ചെയ്തത് 50 ലക്ഷം! പിന്നാലെ കൂറുമാറി വോട്ട് ചെയ്തു, രാജിയും വെച്ചു, സംഭാഷണം പുറത്ത്

Kerala
  •  6 days ago
No Image

ഈ മാസം ആദ്യ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും

National
  •  6 days ago
No Image

'പാക്കറ്റ് പാലില്‍ വെള്ളം ചേര്‍ത്തു': ഇന്‍ഡോറില്‍ അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

National
  •  6 days ago
No Image

ഓട്ടോ മറിഞ്ഞ് ഒരു വയസ്സുകാരി മരിച്ചു; അപകടം പിറന്നാള്‍ ദിനത്തില്‍  

Kerala
  •  6 days ago
No Image

എസ്.ഐ.ആർ; പൊരുത്തക്കേടുള്ളവരുടെ എണ്ണം വർധിക്കുന്നു; പുതിയ അപേക്ഷകൾ അഞ്ച് ലക്ഷം കടന്നു

Kerala
  •  6 days ago
No Image

സ്വത്തുവിവരം വെളിപ്പെടുത്താത്ത നേതാക്കളെ തേടി ലോകായുക്ത; ഇതുവരെ വിവരം നൽകിയത് ബിനോയ് വിശ്വം മാത്രം

Kerala
  •  6 days ago