കസ്റ്റഡി മര്‍ദനമേറ്റ യുവാവ് കമ്മിഷണര്‍ ഓഫിസില്‍ സമരത്തില്‍
കാക്കനാട്: പനങ്ങാട് സ്റ്റേഷനില്‍ ക്രൂരമര്‍ദനത്തിനിരയായ യുവാവ് തൃക്കാക്കര അസി. പൊലിസ് കമ്മിഷണര്‍ ഓഫിസില്‍ സമരത്തില്‍. ഓട്ടോ ഡ്രൈവര്‍ നെട്ടൂര്‍ കുളത്തിപ്പറമ്പില്‍ നസീറും കുടുംബവുമാണ് കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് സമരം തുടങ്ങിയത്. മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുത്ത യുവാവിനെ മര്‍ദിച്ച പൊലിസുകാര്‍ക്കെതിരേ സംഭവത്തിന് ശേഷം ഒന്നര മാസം കഴിഞ്ഞിട്ടും പ്രഥമ വിവര റിപ്പോര്‍ട്ട് പോലും നല്‍കാതെ നീതി നിഷേധിക്കുകയായിരുന്നുവെന്ന് നസീറിന്റെ ഭാര്യ നസീമയും മാതാവ് ഖദീജയും പറഞ്ഞു.
ലോക്കപ്പ് മര്‍ദനക്കേസില്‍ ആരോപണവിധേയനായ പനങ്ങാട് എസ്.ഐ പ്രജീഷ് ശശിയെ കണ്‍ട്രോള്‍ റൂമിലേക്കു സ്ഥലം മാറ്റിയതല്ലാതെ തുടര്‍ നടപടികളുണ്ടായില്ല. സംഭവം വിവദമായതിനെ തുടര്‍ന്ന് തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണറെയാണ് അന്വേഷണ ചുമതല നല്‍കിയയിരുന്നത്. മര്‍ദനത്തില്‍ പരുക്കേറ്റ് എഴുന്നേറ്റ് നില്‍ക്കാന്‍ പോലും കഴിയാത്ത യുവാവിനെ അന്വേഷണത്തിന്റെ ഭാഗമായി പൊലിസ് ഇന്നലെ കമ്മിഷണര്‍ ഓഫിസിലേക്ക് വിളിച്ചു വരുത്തിയിരുന്നു. എന്നാല്‍ വ്യദ്ധമാതാവിനും ഭാര്യക്കുമൊപ്പം കാക്കനാട്ടിലെ കമ്മിഷണര്‍ ഓഫിസില്‍ എത്തിയപ്പോള്‍ അസി.കമ്മിഷണര്‍ സ്ഥലത്തുണ്ടായിരുന്നില്ല. വിളിച്ച് വരുത്തിയ അസി.കമ്മിഷണര്‍ ഒത്തുതീര്‍പ്പിനാണ് ശ്രമിക്കുകയായിരുന്നുവെന്ന് നസീര്‍ പറഞ്ഞു.
നെട്ടൂര്‍ മാര്‍ക്കറ്റിലെ പഴക്കടയിലുണ്ടായ മോഷണത്തെ തുടര്‍ന്നാണ് പനങ്ങാട് പൊലിസ് ഡിസംബര്‍ 23ന് നസീറിനെ കസ്റ്റഡിയില്‍ എടുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."