ദലിത് പീഡകരെ കേന്ദ്രസര്‍ക്കാര്‍ സംരക്ഷിക്കുന്നു: സോമപ്രസാദ് എം.പി
കൊല്ലം: ദലിത് പീഡകരെ കേന്ദ്ര സര്‍ക്കാര്‍ സംരക്ഷിക്കുന്ന നയമാണ് സ്വീകരിക്കുന്നതെന്ന് കെ.സോമപ്രസാദ് എം.പി. എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേത്യത്വത്തില്‍ ചിന്നക്കട ഹെഡ് പോസ്‌റ്റോഫീസിന് മുന്നില്‍ സംഘടിപ്പിച്ച രോഹിത് വെമുല അനുസ്മരവുമായി ബന്ധപ്പെട്ട് നടത്തിയ പ്രതിരോധ സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രോഹിത് വെമുലയുടെ മരണശേഷവും നിരവധി ദലിത് പീഡനങ്ങള്‍ രാജ്യത്ത് അരങ്ങേറി ഇതിനെതിരേ കേന്ദ്രസര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല. ദലിത് പിന്നോക്ക വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകുന്നില്ല. രോഹിത് വെമുലയുടെ മരണം സംഘപരിവാര്‍ അജണ്ഡയ്‌ക്കെതിരായ പോരാട്ടത്തിന് കരുത്ത് പകരുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
പ്രതിരോധ സംഗമത്തിന്റെ ഭാഗമായി വെമുല മുതല്‍ ജിഷ്ണുവരെ തുടരുന്ന കൊലപാതകങ്ങള്‍ എന്ന മുദ്രാവാക്യമുയര്‍ത്തി വിദ്യാര്‍ഥി സംഗമം നടത്തി. എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് എസ്.അരവിന്ദ് അധ്യക്ഷത വഹിച്ചു. സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം വരദരാജന്‍, എം.എം.ഇക്ബാല്‍, ശ്യംമോഹന്‍, ശ്രീലക്ഷ്മി, ബി.എസ് ആര്യ, ദിവ്യദിവാങ്കുരന്‍, ഫൈസല്‍, രവികുമാര്‍, നിഥിന്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."