HOME
DETAILS
MAL
മൊബൈല്‍ ഫോണിനും ഇന്‍ഷുറന്‍സ്: തട്ടിപ്പുമായി വ്യാജ കമ്പനികള്‍
backup
January 18 2017 | 03:01 AM
തിരുവനന്തപുരം:മൊബൈല്‍ ഫോണ്‍ വിപണിയില്‍ വ്യാജ ഇന്‍ഷുറന്‍സ് കമ്പനികള്‍ വ്യാപകമാവുന്നു. കച്ചവടക്കാരുടെ നിര്‍ബന്ധത്തിന് വഴങ്ങി ഇന്‍ഷുറന്‍സ് എടുക്കുന്നവരാണു ചതിയില്‍ പെടുന്നത്. കടലാസ് കമ്പനികളാണ് ഇന്‍ഷുറന്‍സ് വാഗ്ദാനം ചെയ്തു പണം തട്ടുന്നത്. കച്ചവടക്കാരും കൂട്ടുനില്‍ക്കുന്നു.
കമ്മിഷന് കൈപ്പറ്റി വ്യാജ കമ്പനികളെ സഹായിക്കുകയാണവര്‍. ഫോണ്‍ കത്തിപ്പോയാലും വെള്ളത്തില്‍ പോയാലും മോഷണം പോയാലും പുതിയ ഫോണ്‍ നല്‍കുമെന്നും വിലയില്‍ 95 ശതമാനം തിരികെ നല്‍കുമെന്നുമാണു വാഗ്ദാനം.5000 രൂപ മുതല്‍ മുന്തിയയിനം ഫോണുകള്‍ വാങ്ങുന്നവരെ വലയിലാക്കി 300 രൂപ മുതല്‍ 1000-1200 രൂപവരെ ഇന്‍ഷുറന്‍സ് തുകയായി ഈടാക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."