വൈദ്യുതി ചാര്‍ജ് കൂട്ടാന്‍ സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന ആവശ്യത്തിലുറച്ച് വൈദ്യുതി ബോര്‍ഡ്. വൈദ്യുതി നിരക്ക് വര്‍ധന സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനു മുന്നോടിയായി വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ നടത്തിയ അവസാനവട്ട തെളിവെടുപ്പിലാണ് ബോര്‍ഡ് ആവശ്യം ആവര്‍ത്തിച്ചത്.
ബോര്‍ഡ് നല്‍കിയ കണക്ക് അംഗീകരിച്ച് ചാര്‍ജ് വര്‍ധനയ്ക്ക് കമ്മിഷന്‍ അനുമതി നല്‍കാനാണ് സാധ്യത.
വര്‍ധന സംബന്ധിച്ച തീരുമാനം രണ്ടണ്ടാഴ്ചയ്ക്കകം ഉണ്ടണ്ടായേക്കും. അങ്ങനെയാണെങ്കില്‍ വര്‍ധിപ്പിച്ച നിരക്ക് അടുത്ത മാസം നിലവില്‍ വരും. വീട്ടാവശ്യത്തിന് യൂനിറ്റിന് 10 മുതല്‍ 50 പൈസ വരെ കൂട്ടാനാണ് റെഗുലേറ്ററി കമ്മിഷന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്.
വ്യാവസായിക ആവശ്യങ്ങള്‍ക്ക് 30 പൈസ വരെയും കൂടാനിടയുണ്ട്. ഗാര്‍ഹിക ഉപഭോക്താക്കളും വ്യാവസായിക ഉപഭോക്താക്കളും തമ്മില്‍ നിരക്കിലുള്ള അന്തരം കുറയ്ക്കുന്ന തരത്തിലായിരിക്കും പുതിയ നിരക്ക് വര്‍ധന നടപ്പാക്കുക.
ഇന്നലെ തിരുവനന്തപുരത്ത് നടന്ന സിറ്റിങ്ങോടെ റഗുലേറ്ററി കമ്മിഷന്റെ തെളിവെടുപ്പ് പൂര്‍ത്തിയായി. നിലവിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിന് പുറത്തു നിന്ന് വൈദ്യുതി വാങ്ങുന്നത് ബോര്‍ഡിനെ കൂടുതല്‍ സാമ്പത്തിക പ്രതിസന്ധിയിലാക്കുമെന്നും ഇതു പരിഹരിക്കാന്‍ നിരക്ക് വര്‍ധിപ്പിക്കേണ്ടത് അനിവാര്യമാണെന്നുമാണ് ബോര്‍ഡ് കമ്മിഷന്‍ മുമ്പാകെ സ്വീകരിച്ച നിലപാട്. നഷ്ടക്കണക്കുകള്‍ ബോര്‍ഡ് കമ്മിഷന്‍ മുമ്പാകെ നിരത്തി.
എന്നാല്‍ തെളിവെടുപ്പില്‍ പങ്കെടുത്ത വ്യക്തികളും സംഘടനകളും നിരക്കു വര്‍ധന പാടില്ലെന്ന് കമ്മിഷനെ അറിയിച്ചു. കണ്ണൂര്‍, കോഴിക്കോട്, എറണാകുളം, തൃശൂര്‍, പത്തനംതിട്ട, ഇടുക്കി എന്നിവിടങ്ങളിലും കമ്മിഷന്‍ തെളിവെടുപ്പ് നടത്തിയിരുന്നു. ഇവിടെയല്ലാം തെളിവെടുപ്പില്‍ പങ്കെടുത്തവര്‍ വൈദ്യുതി ചാര്‍ജ് വര്‍ധന പാടില്ലെന്നാണ് ആവശ്യപ്പെട്ടത്.
ജലനിധിയടക്കമുള്ള ഗ്രാമീണ കുടിവെള്ള പദ്ധതികള്‍ക്ക് വീട്ടാവശ്യത്തിനുള്ള വൈദ്യുതി നിരക്ക് ബാധകമാക്കാനും കമ്മിഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ടണ്ട്. 500 യൂനിറ്റിന് മുകളില്‍ നിലവിലെ നിരക്ക് തുടരാനാണ് മറ്റൊരു ശുപാര്‍ശ.
തോട്ടങ്ങളോടു ചേര്‍ന്നുള്ള കോളനികളിലേക്കുള്ള വൈദ്യുതി നിരക്ക് നിശ്ചയിക്കുന്ന രീതിക്കു മാറ്റം വന്നേക്കും. 30 രൂപ എന്ന കണക്കില്‍ ഫിക്‌സഡ് ചാര്‍ജ് ഈടാക്കുകയായിരിക്കും ചെയ്യുക.
പ്രതിമാസം 40 യൂനിറ്റ് വരെ ഉപയോഗിക്കുന്ന ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരെയും വ്യാവസായിക വിഭാഗത്തിലെ ഉയര്‍ന്ന വൈദ്യുതി നിരക്കുള്ളവരെയും വര്‍ധനയില്‍ നിന്ന് ഒഴിവാക്കാനും ശുപാര്‍ശയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."