HOME
DETAILS
MAL
ബഹ്റൈനിലെ പ്രമുഖ എക്സ്ചേഞ്ചില്‍ തോക്കുധാരികള്‍ കൊള്ള നടത്തി
backup
January 18 2017 | 07:01 AM
മനാമ: ബഹ്റൈനിലെ ഒരു പ്രമുഖ എക്സ്ചേഞ്ചില്‍ തോക്കുധാരികള്‍ കൊള്ള നടത്തി. ഇവിടെ ഉമ്മുല്‍ ഹസം പ്രവിശ്യയിലുള്ള ലുലു എക്സ്ചേഞ്ചിലാണ് കഴിഞ്ഞ ദിവസം രണ്ടു തോക്കുധാരികളെത്തി കൊള്ള നടത്തിയത്. 2,000 ദിനാറിലധികം നഷ്ടമായെന്ന് റിപ്പോര്‍ട്ടുണ്ട്.
സംഭവം ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.
അക്രമികളില്‍ ഒരാള്‍ സ്റ്റാഫിനുനേരെ തോക്കുചൂണ്ടുകയും രണ്ടാമത്തെയാള്‍ മറ്റു സ്റ്റാഫിനോട് പണം കൈമാറാന്‍ ആവശ്യപ്പെടുകയുമായിരുന്നു എന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതിനിടെ സി.സി.ടി.വിയില്‍ നിന്നും വ്യക്തമായ ചില ചിത്രങ്ങളുടെ പശ്ചാതലത്തില്‍ ഈ സമയത്ത് ഇവിടെ എത്തിയ ഇടപാടുകാരില്‍ ചിലരെ സംശയാസ്പദമായി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതായും റിപ്പോര്‍ട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."