ചവിട്ടുനാടകത്തിന് വിധികര്‍ത്താക്കളുടെ 'ചവിട്ട്'
കണ്ണൂര്‍: ഹയര്‍സെക്കന്‍ഡറി വിഭാഗം ചവിട്ടുനാടകമത്സര വിധിനിര്‍ണയം പിഴച്ചെന്ന് ചവിട്ടുനാടകം ആശാന്മാര്‍. അഴിമതിയും സ്വജനപക്ഷപാതവും നിറഞ്ഞ മത്സരഫലം റദ്ദാക്കണമെന്നും മത്സരത്തിന്റെ വിഡിയോ സത്യസന്ധരായ വിധികര്‍ത്താക്കളുടെ പുന:പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് ആശാന്‍മാര്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.
വിധികര്‍ത്താവായ ഫ്രെഡി ആന്റണി, ചവിട്ടുനാടക ആശാനായ തമ്പി പയ്യപ്പിള്ളിക്കൊപ്പം പരിശീലകനായിരുന്നെന്നും തമ്പിയുടെ ടീമുകള്‍ക്കാണ് ആദ്യ 10 സ്ഥാനങ്ങളെന്നും ഇവര്‍ പറഞ്ഞു.
ഫ്രെഡി കുട്ടികളെ പരിശീലിപ്പിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങളും മുഖ്യമന്ത്രിക്ക് നല്‍കിയിട്ടുണ്ട്.
വിദ്യാഭ്യാസമന്ത്രി, ഡി.പി.ഐ എന്നിവര്‍ക്കും പരാതി നല്‍കി. വിവിധ ടീമുകളെ പരിശീലിപ്പിച്ച അലക്‌സ് താളുപ്പാടം, റോയ് ജോര്‍ജ്, മത്സരത്തില്‍ പങ്കെടുത്ത പറവൂര്‍ ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ടീം ലീഡര്‍ പ്ലസ് ടു വിദ്യാര്‍ഥി കോളിന്‍സ്, ടൈറ്റസ് തച്ചിലേടത്ത് എന്നിവരാണ് പരാതിയുമായെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."