പിന്നാക്ക സ്കൂളിന് അഭിമാനമായി മുഹമ്മദലി
കണ്ണൂര്‍ ഇന്നലെ നടന്ന അറബിക് കലോത്സവത്തില്‍ പിന്നാക്ക സ്കൂളിന് അഭിമാനമായി മുഹമ്മദലി .ആണ്‍കുട്ടികളുടെ അറബിഗാന മത്സരത്തിലാണ് രണ്ടാംസ്ഥാനം കരസ്ഥമാക്കി കാസര്‍കോട് ജില്ലയിലെ രണ്ടു പിന്നാക്കസ്കൂളുകളില് ഒന്നായ ഷിറിയ ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പത്താം ക്ലാസില്‍ പഠിക്കുന്ന ' മുഹമ്മദലി സ്കൂളിനും നാടിനും അഭിമാനമായത്. പിന്നാക്ക പ്രദേശമായ ഷിറിയയിലെ 80 ശതമാനം കുട്ടികള്‍ പഠിക്കുന്ന സ്കൂളാണിത്.
വളരെ ചെറുപ്പത്തില്‍ പിതാവ് മരണപെട്ട മുഹമ്മദലി എഴാം ക്ലാസ് വരെ പഠിച്ചത് ലത്തീഫിയ യത്തീംഖാനയിലാണ്. ഒരു ഗുരുവിന്റെ കീഴിലും മാപ്പിളപ്പാട്ട് അഭ്യസിച്ചിട്ടില്ലാത്ത മുഹമ്മദലി മൊബൈല്‍ഫോണില്‍ പാട്ടുകേട്ടും കല്യാണ വീട്ടില്‍ പാട്ടുപാടിയുമാണു പരിശീലനം ചെയ്യുന്നത്.
ഇതിനു മുമ്പ് നടന്ന സംസ്ഥാന സാഹിത്യോത്സവത്തില്‍ മാപ്പിളപ്പാട്ടില്‍ എ ഗ്രേഡോടെ രണ്ടാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്. മുഹമ്മദലിയുടെ വിജയം പിന്നാക്ക സ്കൂളിന് എന്തു കൊണ്ടും അഭിമാനമാണെന്നു സ്കൂളിലെ അധ്യാപകര്‍ പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."