മുട്ടത്തൊടി ബാങ്കിലെ പണയ തട്ടിപ്പ്: പ്രതിയെ വീണ്ടും അറസ്റ്റുചെയ്തു
71 ഗ്രാം വ്യാജ സ്വര്‍ണം ബോവിക്കാനത്തെ ബാങ്കില്‍ പണയപ്പെടുത്തിയ കേസിലാണ് അറസ്റ്റ്
കാസര്‍കോട്: മുട്ടത്തൊടി ബാങ്കില്‍ നിന്നു മോഷണം പോയ 71 ഗ്രാം വ്യാജ സ്വര്‍ണം ബോവിക്കാനത്തെ ബാങ്കില്‍ പണയപ്പെടുത്തിയ കേസില്‍ പ്രതി വീണ്ടും അറസ്റ്റില്‍. മുള്ളേരിയ, കുണ്ടാര്‍, ഉയിത്തടുക്കയിലെ യു.കെ ഹാരിസി(37)നെയാണു ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ എ സതീഷ്‌കുമാര്‍ അറസ്റ്റു ചെയ്തത്. പ്രതിയെ രണ്ടാഴ്ചത്തേയ്ക്കു റിമാന്റു ചെയ്തു.
മുക്കുപണ്ടം പണയപ്പെടുത്തിയ കേസില്‍ ഹാരിസിനെ നേരത്തെ ആദൂര്‍ പൊലിസ് അറസ്റ്റു ചെയ്തിരുന്നു. മുട്ടത്തൊടി ബാങ്കില്‍ പണയപ്പെടുത്തിയ മുക്കുപണ്ടങ്ങളില്‍ നിന്നു 407 ഗ്രാം സ്വര്‍ണം മോഷണം പോയിരുന്നു. ഈ കേസ് അന്വേഷിക്കുന്നതിനിടയിലാണു ബോവിക്കാനത്തു പണയം വച്ചതു മോഷണം പോയ സ്വര്‍ണമാണെന്നു മനസിലായത്.
ബാങ്ക് മാനേജര്‍ സന്തോഷ്‌കുമാര്‍ കൈക്കലാക്കിയ വ്യാജ സ്വര്‍ണം അപ്രൈസര്‍ സതീശന്‍ വഴിയാണു യു.കെ ഹാരിസിന്റെ കൈകളിലെത്തിയതെന്നു ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."