ഫയലുകളില്‍ തീര്‍പ്പു കല്പ്പിക്കണം: കെ.എസ്.ടി.യു
കല്‍പ്പറ്റ: ജില്ലയിലെ വിവിധ വിദ്യാഭ്യാസ ഓഫിസുകളില്‍ കെട്ടികിടക്കുന്ന എയ്ഡഡ് സ്കൂള്‍ അധ്യാപക-അനധ്യാപകരുടെ നിയമനാംഗീകാരവുമായി ബന്ധപ്പെട്ട ഫയലുകളില്‍ ഉടന്‍ തീര്‍പ്പ് കല്പിക്കണമെന്ന് കേരള സ്കൂള്‍ ടീച്ചേഴ്സ് യൂനിയന്‍ (കെ.എസ്.ടി.യു) ജില്ലാ കൗണ്‍സില്‍ മീറ്റ് സര്‍ക്കാരിനോടാവശ്യപ്പെട്ടു. സര്‍ക്കാര്‍ സ്കൂളുകളില്‍ ഒഴിഞ്ഞ് കിടക്കുന്ന അധ്യാപക തസ്തികകളില്‍ നിയമനം പൂര്‍ത്തിയാക്കണമെന്നും കൗണ്‍സില്‍ ആവശ്യപ്പെട്ടു.
വിദ്യാഭ്യാസ മൂല്യങ്ങളുടെ വീണ്ടെടുപ്പിന് സംസ്ഥാന സമ്മേളന പ്രമേയാവതരണ സദസ് ഈമാസം 24ന് വെള്ളമുണ്ടയില്‍ സംഘടിപ്പിക്കും. കെ.എസ്.ടി.യു മുന്‍ സംസ്ഥാന സെക്രട്ടറി കെ അബ്ദുല്‍ കരീം കൗണ്‍സില്‍ മീറ്റ് ഉദ്ഘാടനം ചെയ്തു. കെ.എച്ച്.എസ്.ടി.യു സംസ്ഥാന സെക്രട്ടറി പി.എ ജലീല്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
മിനി രവീന്ദ്രന്, പി.കെ സുമയ്യ, ജ്യോതി സുകുമാരന്‍, ഷാജി പാറക്കണ്ടി, എന്‍.എം ജിഷ, സാദിഖ് കല്ലൂര്‍, മുനീര്‍ ചെന്ദലോട്, സബൈദ ടീച്ചര്‍ പരിയാരം, കെ റംല, എം.പി മുസ്തഫ, സി നാസര്‍ തരുവണ, സി അഷ്റഫ്, കെ അബ്ദുസലാം, ടി.കെ ഷാനവാസ്, ഇ അബ്ദുറഹിമാന്, എം അബൂബക്കര്‍, സി.കെ ജാഫര്‍, കെ.കെ റഫീഖ് സംസാരിച്ചു. പ്രസിഡന്റ് പി.പി മുഹമ്മദ് അധ്യക്ഷനായി. ഇ.ടി റിഷാദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സെക്രട്ടറി നിസാര്‍ കമ്പ സ്വാഗതം പറഞ്ഞു.
കെ.എസ്.ടി.യു ജില്ലാ പ്രസിഡന്റായി പി.പി മുഹമ്മദ്, ജനറല്‍ സെക്രട്ടറിയായി നിസാര്‍ കമ്പ, ട്രഷററായി കെ സിദ്ദീഖ് തെരഞ്ഞെടുത്തു. കെ.പി ഷൗക്കുമാന്‍, കെ മമ്മു (വൈസ് പ്രസിഡന്റുമാര്‍) കെ.എ മുഹമ്മദ് റാഫി, കെ നസീര്‍ (സെക്രട്ടറിമാര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."