ജില്ലയില്‍ അഗ്രോ പ്രൊഡ്യൂസര്‍ കമ്പനി വരുന്നു
മലപ്പുറം: ജില്ലയില്‍ കാര്‍ഷിക രംഗത്തും കാര്‍ഷികോല്‍പന്നങ്ങളുടെ വിപണനരംഗത്തും സാധ്യതകള്‍ക്കു വഴിയൊരുക്കി മലപ്പുറം അഗ്രോ പ്രൊഡ്യൂസര്‍ കമ്പനി വരുന്നു. നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ മണ്ണുത്തി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇവാന്‍ജലിക്കല്‍ സോഷ്യല്‍ ആക്ഷന്‍ ഫോറം (ഇസാഫ്) നേതൃത്വത്തിലാണ് ജില്ലയിലെ പ്രവര്‍ത്തനം. ഫാര്‍മേഴ്‌സ് ഇന്ററസ്റ്റഡ് ഗ്രൂപ്പുകള്‍ രൂപീകരിച്ചാണ് പദ്ധതി നടപ്പാക്കുക. ആയിരം കര്‍ഷകരെ ഉള്‍ക്കൊള്ളിച്ചാണ് മാപ്‌കോ എന്ന കമ്പനി രൂപീകരിക്കുന്നത്. 20 ലക്ഷം രൂപ പ്രവര്‍ത്തന മൂലധനമായാണ് കമ്പനി രൂപീകരിക്കുന്നത്. ജില്ലയിലെ കര്‍ഷകരെ ഒരു കുടക്കീഴില്‍ കൊണ്ടുവരികയാണ് ലക്ഷ്യം. ജൈവ കൃഷിയിലേക്കു മലപ്പുറത്തെ കര്‍ഷകരെ തിരിച്ചുകൊണ്ടുവരുകയും ലക്ഷ്യമാണ്.
മഞ്ചേരി, കോട്ടക്കല്‍, പെരിന്തല്‍മണ്ണ, തിരൂര്‍ കേന്ദ്രങ്ങളില്‍ പ്രകൃതി ഭക്ഷണം ലഭ്യമാക്കുന്ന ഹോട്ടലുകളും ഇതിന്റെ ഭാഗമായി കമ്പനി ചിന്തിക്കുന്നുണ്ട്. ജില്ലയില്‍ 50 ഇടങ്ങളില്‍ 20 കര്‍ഷകര്‍ ഉള്‍ക്കൊള്ളുന്ന ഫാര്‍മേഴ്‌സ് ഇന്ററസ്റ്റഡ് ഗ്രൂപ്പ് രൂപീകരിച്ച് 1000 ഷെയര്‍ ഉടമകളെ കണ്ടെത്തിയാണ് പ്രവര്‍ത്തനം. 1000 രൂപയാണ് കമ്പനിയുടെ മിനിമം ഷെയര്‍ വാല്യു. മാപ്‌കോ ഓഫിസ് മുണ്ടുപറമ്പ് ബൈപ്പാസ് റോഡില്‍ പി.എസ്.എ പ്ലാസ കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്.
വാര്‍ത്താസമ്മേളനത്തില്‍ ഡോ. സിബി വര്‍ഗീസ്, മനോജ് കുമാര്‍, പി. സുന്ദരരാജന്‍, സി. സുരേഷ്, വി.പി അബ്ദുല്‍ ഹമീദ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."