HOME
DETAILS
MAL
കൊണ്ടോട്ടി നഗരസഭ; പ്രതിപക്ഷ ആരോപണത്തിന് മറുപടിയുമായി ഭരണപക്ഷം
backup
January 18 2017 | 21:01 PM
കൊണ്ടോട്ടി: നഗരസഭാ കൗണ്‍സില്‍ യോഗത്തിന്റെ മിനുട്സ് ബുക്ക് പൂര്ത്തികരിച്ചിട്ടില്ലെന്ന പ്രതിപക്ഷ ആരോപണത്തിനു മറുപടിയുമായി ഭരണപക്ഷം രംഗത്തത്തെി. കഴിഞ്ഞ കൗണ്‍സില്‍ യോഗത്തില്‍ നടന്ന ആക്രമണത്തിന്റെ ജാള്യത മറയ്ക്കാനാണ് ആരോപണവുമായി പ്രതിപക്ഷം വന്നതെന്ന് ചെയര്മാന് സി.കെ നാടിക്കുട്ടി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ലീഗ് കൗണ്‍സിലര്‍മാര്‍ ഉന്നയിച്ച മൂന്ന് മിനുട്സുകളും പൂര്‍ണമായും എഴുതി പൂര്ത്തികരിച്ചിട്ടുള്ളതാണ്. മിനുട്സ് പൂര്‍ത്തിയാകുന്നത് ചെയര്മാന് ഒപ്പിടുമ്പോഴാണ്. ഇതിനു മുന്‍പ് അനധികൃതമായി ഓഫിസില്‍ വല്ല ഇടപാടുകളും നടത്തിയതായി ശ്രദ്ധയില്‍പ്പെട്ടാല്‍ പൊലിസിന് പരാതി നല്‍കുന്നതടക്കമുളള നടപടികള്‍ സ്വീകരിക്കുമെന്നും ചെയര്മാന് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."