അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പളളി തിരുനാളിന് ഇന്ന് കൊടിയേറും
കോട്ടയം: അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പളളിയില്‍ വിശുദ്ധ സെബാസ്ത്യാനോസിന്റെ തിരുനാളിന് ഇന്ന് രാവിലെ ഏഴിനു വികാരി ഫാ. സിറിയക് കോട്ടയില്‍ കൊടിയേറ്റും. 24, 25 തിയതികളിലാണു പ്രധാനതിരുനാള്‍ ആഘോഷങ്ങള്‍. തിരുനാളിനുളള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. ഇന്ന് രാവിലെ കൊടിയേറ്റിനുശേഷം എട്ടിനും 11നും വിശുദ്ധ കുര്‍ബാന. വൈകുന്നേരം 4.30ന് പ്രസുദേന്തിമാരുടെ നിയോഗത്തിലുളള വിശുദ്ധ കുര്‍ബാന. തുടര്‍ന്നു പ്രസുദേന്തി വാഴ്ചാ പ്രദക്ഷിണം. വൈകുന്നേരം വേദഗിരി കോട്ടയം ടെക്‌സ്റ്റൈല്‍സില്‍നിന്നുളള കഴുന്നു പ്രദക്ഷിണം.
26 നുതല്‍ 31 വരെ എല്ലാ ദിവസവും വലിയപളളിയില്‍ തുടര്‍ച്ചയായി വിശുദ്ധകുര്‍ബാന ഉണ്ടായിരിക്കും. ചന്തക്കടവിലെയും അതിരമ്പുഴപളളിയിലെയും പരിസരത്തെയും ദീപാലങ്കാരങ്ങള്‍ 20നു മിഴി തുറക്കും. മധ്യകേരളത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍നിന്ന് അതിരമ്പഴയിലേക്ക് 24നും 25നും കെ.എസ്.ആര്‍.ടി.സി സ്‌പെഷല്‍ ബസ് സര്‍വിസുകള്‍ നടത്തും.
പളളിപരിസരത്തും തിരക്കേറിയ സ്ഥലങ്ങളിലും സിസി കാമറകള്‍ സ്ഥാപിച്ച് പൊലിസ് പ്രത്യേക നിരീക്ഷണം നടത്തും. ക്രമസമാധാനത്തിനു പൊലിസിനെ നിയോഗിക്കും.പത്രസമ്മേളനത്തില്‍ പങ്കടുത്തവര്‍ പള്ളി വികാരി ഫാ. സിറിയക് കോട്ടയില്‍, ജനറല്‍ കണ്‍വീനര്‍ ഫാ. സെബാസ്റ്റ്യന്‍ മഞ്ചേരിക്കളം, ടോമി സെബാസ്റ്റ്യന്‍ ചക്കാലയ്ക്കല്‍, ജോണി പണ്ടാരക്കളം മീഡിയ കണ്‍വീനര്‍ രാജു കുടിലില്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."