വിഭാഗീയതയില്ലാതെ പ്രവര്‍ത്തിച്ച് ഇ.എം ഹുസൈന്‍ മാതൃകകാട്ടി : മുനിസിപ്പല്‍ ചെയര്‍മാന്‍
കായംകുളം: സാമൂഹിക രാഷ്ട്രീയ രംഗങ്ങളിലും പത്രപ്രവര്‍ത്തനമേഖലയിലും ബഹുസ്വര സമൂഹത്തില്‍ വിഭാഗീതയില്ലാതെ എങ്ങനെ പ്രവര്‍ത്തിക്കാമെന്നതിന് ഉത്തമ മാതൃകയാണ് പത്ര പ്രവര്‍ത്തകനും എഴുത്തുകാരനും അധ്യാപകനുമായിരുന്നു ഇ.എം ഹുസൈനെന്ന് മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. എന്‍. ശിവദാസന്‍ പറഞ്ഞു.
ഇ.എം. ഹുസൈന്‍ ട്രസ്റ്റും കറ്റാനം സെന്റ്‌തോമസ് മിഷന്‍ ആശുപത്രിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച സൗജന്യ നേത്രചികിത്സാക്യാമ്പും തിമിരരോഗ ശസ്ത്രക്രിയയും കൊറ്റുകുളങ്ങര കൂട്ടേത്ത്തറയില്‍ ഗ്രൗണ്ടില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പൊതുപ്രവര്‍ത്തരുമായി ഭിന്നഭിപ്രായങ്ങള്‍ നിലനില്‍ക്കുമ്പോഴും വ്യക്തിബന്ധത്തിലെ പവിത്രത ഭംഗം വരാതെ സൂക്ഷിച്ചു ഹുസൈന്‍. ജാതി-രാഷ്ട്രീയ ഭേദമന്യേ വേദന അനുഭവിക്കുന്ന സമൂഹത്തിനുവേണ്ടി അദ്ദേഹം സ്വന്തം പത്രത്താളുകള്‍ വിനിയോഗിച്ചു.
വളരുന്ന തലമുറ ഹുസൈന്‍ സാഹിബിനെ അനുകരിക്കണമെന്നും ശിവദാസന്‍ അഭിപ്രായപ്പെട്ടു. ചികിത്സാ സഹായവിതരണം കായംകുളം ഡി.വൈ.എസ്.പി. എന്‍. രാജേഷ് നിര്‍വ്വഹിച്ചു. യോഗത്തില്‍ പൂക്കുഞ്ഞ് കോട്ടപ്പുറം അദ്ധ്യക്ഷത വഹിച്ചു. കെ. ജലാലുദ്ദീന്‍ മൗലവി, മുസ്‌ലിം ലീഗ് നേതാക്കളായ ജെ. മുഹമ്മദ്കുഞ്ഞ്, അഡ്വ. എച്ച്. ബഷീര്‍കുട്ടി, നവാസ് മുണ്ടകത്തില്‍, കോണ്‍ഗ്രസ് നോര്‍ത്ത് മണ്ഡലം കടയില്‍ രാജന്‍, ബിജെപി മണ്ഡലം പ്രസിഡന്റ് മഠത്തില്‍ ബിജു, മെക്ക സംസ്ഥാന പ്രസിഡന്റ് എ.എ. ഹക്കീം, അഡ്വ. എ. അബ്ദുല്‍ലത്തീഫ്, മുനിസിപ്പല്‍കൗണ്‍സിലര്‍ അബ്ദുല്‍മനാഫ്, എച്ച്. നജീബ്, എ.എച്ച്.എം. ഹുസൈന്‍, അബൂബക്കര്‍ സിദ്ദീഖ്, എച്ച്. താഹാക്കുട്ടി, ബഷീര്‍ കിഴക്കേവീട്ടില്‍, വി. രാജേഷ് എന്നിവര്‍ സംസാരിച്ചു. ഇ. സുധീര്‍ സ്വാഗതവും ഉമറുല്‍ ഫാറൂഖ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."